തെന്നിന്ത്യൻ താര സുന്ദരി തൃഷയ്ക്ക് എതിരെ നൽകിയ കേസിൽ ഹൈക്കോടതി വിധി കല്‍പ്പിച്ചു. ഏഴു വർഷമായി നടക്കുന്ന കേസിലാണ് താരത്തിന് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്.
2010-11 വര്‍ഷത്തില്‍ 3.52 കോടി രൂപ വരുമാനത്തില്‍ കാണിക്കാതെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് കേസ്. 1.11 കോടി രൂപ നടി പിഴയടയ്ക്കണമെന്നും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ആദായ നികുതി വകുപ്പ് ട്രൈബ്യൂണലില്‍ പരാതിയുമായി താരം രംഗത്തെത്തി. ആ കേസില്‍ നടിക്ക് അനുകൂലമായി വിധി വന്നതോടെ ആദായ നികുതി വകുപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഹൈക്കോടതി ഈ കേസ് തള്ളി.
നിവിൻ പോളിയ്ക്കൊപ്പം ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തിയ തൃഷ ഇപ്പോൾ വിജയ് സേതുപതി നായകനാകുന്ന 96 എന്ന സിനിമയില്‍ അഭിനയിക്കുകയാണ്.
Post Your Comments