ബിര്‍മിങ്ഹാമില്‍ നടന്ന ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് വേദിയില്‍ തിളങ്ങി മലയാളത്തിന്റെ താര ദമ്പതികളായ ബിജു മേനോനും സംയുക്ത വര്‍മ്മയും. വേദിയിൽ എന്റെ ചങ്കാണ് ലാൽ എന്ന് പറഞ്ഞുള്ള ബിജുമേനോന്റെ രംഗ പ്രവേശനത്തിന് സദസ്സിന്റെ നിറഞ്ഞ കയ്യടിയായിരുന്നു. സംയുക്തയ്ക്കൊപ്പം വേദിയിൽ എത്തിയ താരത്തിനോട് ഇപ്പോള്‍ എന്ത് തോന്നുന്നു പ്രണയത്തെ കുറിച്ച് എന്നായിരുന്നു അവതാരകയുടെ ചോദ്യം.
ഇതിനപ്പുറം ഒരു ദുരന്തം എന്തെന്ന് തമാശയായി പറഞ്ഞു തുടങ്ങിയ ബിജു ഉടൻ തന്നെ തിരുത്തി പറഞ്ഞു… ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത് എന്നും കൂട്ടിച്ചേര്‍ത്തപ്പോള്‍ കാണികളില്‍ നിന്നും നിര്‍ത്താത്ത കയ്യടിയായിരുന്നു.
ആനന്ദ് ടിവിയുടെ ജനപ്രിയ നടനുള്ള അവാര്‍ഡ് ബിജു മേനോനായിരുന്നു. ഇത് ഏറ്റുവാങ്ങാനായിരുന്നു ബിജു മോനോനൊപ്പം ഭാര്യ സംയുക്താ വര്‍മ്മയും യുകെയിലെത്തിയത്. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു കഴിയുകയാണ് നടി സംയുക്താ വർമ്മ.
Post Your Comments