CinemaKollywoodNEWS

ആര്യയുടെ വീട്ടില്‍ വിവാഹാഘോഷം!

നടന്‍ ആര്യയുടെ വധുവിനെ കണ്ടെത്താന്‍ തമിഴ് ചാനലില്‍ നടത്തിയ റിയാലിറ്റി ഷോ എങ്കെ വീട്ടു മാപ്പിള കൂടുതല്‍ വിവാദങ്ങളിലേക്ക് പോയ അവസരത്തിലൊന്നും ആര്യ കാര്യമായി പ്രതികരിച്ചിരുന്നില്ല. റിയാലിറ്റി ഷോയുടെ അവസാന റൗണ്ടില്‍ മൂന്നു പേരില്‍ നിന്ന് ഒരാളെ കണ്ടെത്താന്‍ ആര്യക്ക് കഴിയാതെ വന്നതോടെയാണ് പരിപാടി കൂടുതല്‍ ആരോപണം ഏറ്റുവാങ്ങിയത്.

ആര്യയെ സംബന്ധിക്കുന്ന പുതിയ വാര്‍ത്ത എന്തെന്നാല്‍ താരത്തിന്റെ വീട്ടില്‍ വിവാഹഘോഷങ്ങള്‍ നടക്കുന്നുവെന്നതാണ്‌, പക്ഷെ വിവാഹം ആര്യയുടെതല്ല സഹോദരന്‍ സത്യയുടെ വിവാഹമാണ് ജൂണ്‍ 22-നു നടക്കാന്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button