നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് മലയാളികളുടെ പ്രിയനടി ശാന്തി കൃഷ്ണ. സൂപ്പർ താരങ്ങളുടെ നായികയായി ഒരു കാലത്ത് തിളങ്ങിയ താരം വിവാഹത്തോടെ സിനിമയിൽ നിന്നും പിന്മാറിയിരുന്നു.
അൽതാഫ് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ തിരിച്ചെത്തിയ താരത്തിനു സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചിരിക്കുകയാണ്. വര്‍ഷങ്ങളോളം മലയാള സിനിമയുടെ ഭാഗമായി നിന്നിട്ട് ഒരു പുരസ്കാരം പോലും അന്ന് ലഭിച്ചിരുന്നില്ല. തിരിച്ചു വരവിൽ ആദ്യ ചിത്രത്തിലൂടെ തന്നെ പുരസ്കാരം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശാന്തി കൃഷ്ണ പറയുന്നു.
‘സത്യത്തില്‍, വര്‍ഷങ്ങളോളം മലയാള സിനിമയുടെ ഭാഗമായിട്ടും ഒരിക്കല്‍ പോലും ഈ പുരസ്കാരം നേടാന്‍ കഴിയാത്തതിന്റെ സങ്കടം എനിക്കുണ്ടായിരുന്നു. പക്ഷെ തിരിച്ചുവരവില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ അതു നേടാനായി എന്നതില്‍ വളരെ സന്തോഷമുണ്ട്,’ ഫിലിംഫെയര്‍ പുരസ്കാരം സ്വീകരിച്ചു കൊണ്ട് ശാന്തികൃഷ്ണ പറഞ്ഞു.
read also: ‘ശ്രീനാഥിനെ വിവാഹം ചെയ്തത് പത്തൊന്‍പതാം വയസ്സില്‍’; വിവാഹ മോചനത്തെക്കുറിച്ച് ശാന്തി കൃഷ്ണ
Post Your Comments