KollywoodLatest News

എട്ട് പേരെ കൊല്ലുമെന്ന് ഭീഷണി; തെന്നിന്ത്യൻ നടൻ അറസ്റ്റിൽ

മലയാളികൾക്ക് ചിരപരിചിതനായ തെന്നിന്ത്യൻ നടൻ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍. സേലത്ത് നടത്തിയ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ചെന്നൈയില്‍   അറസ്റ്റ് ചെയ്ത അദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

സേലം- ചെന്നൈ എട്ട് വരിപ്പാത നിർമ്മാണത്തിനെതിരെ നടൻ നടത്തിയ പ്രസംഗം വിവാദമായിരുന്നു. എട്ടുവരിപ്പാത നിര്‍മ്മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍ പോകുമെന്ന് മന്‍സൂര്‍ പറഞ്ഞിരുന്നു. അക്രമത്തിന് പ്രേല്‍സാഹിപ്പിച്ചുവെന്നും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. കേന്ദ്രസര്‍ക്കാര്‍ 10000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഹരിത ഇടനാഴിയാണ് സേലം-ചെന്നൈ എട്ട് വരിപ്പാത. ഇത് നടപ്പായാല്‍ കര്‍ഷകര്‍ പെരുവഴിയിലാകുമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നുമാണ് മന്‍സൂര്‍ അലി ഖാന്‍ പ്രസംഗിച്ചത്.

സേലം-ചെന്നൈ എട്ടുവരിപ്പാത

നാം തമിഴല്‍ കക്ഷിയുടെ പ്രവര്‍ത്തകന്‍ കൂടിയാണിദ്ദേഹം. നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ട താരം കാവേരി പ്രശ്‌നത്തില്‍ സമരം നടത്തിയവര്‍ക്ക് പിന്തുണ നല്‍കിയതിന് കഴിഞ്ഞ ഏപ്രിലില്‍ മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button