അവാർഡുകൾ എല്ലാവരും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. അര്‍ഹമായ പുരസ്‌കാരങ്ങള്‍ കൈയെത്തും അകലെ നിന്ന് തട്ടിപ്പറിക്കപ്പെട്ടതിന്റെ വേദനകൾ പങ്കുവയ്ക്കുകയാണ് നടൻ കൊച്ചു പ്രേമൻ. സിനിമയിലും സീരിയലുകളിലും വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് കൊച്ചു പ്രേമൻ
അമിതാഭ് ബച്ചന്‍, മമ്മുട്ടി എന്നിവര്‍ക്കൊപ്പം 2016ല്‍ മികച്ച നടനാകാനുള്ള പട്ടികയില്‍ ഇടം പിടിയ്ക്കാൻ കൊച്ചു പ്രേമനും കഴിഞ്ഞിരുന്നു. രൂപാന്തരം എന്ന ചിത്രത്തിലെ അന്ധനായ ലോട്ടറി വില്‍പനക്കാരന്റെ വേഷമാണ് ദേശീയാംഗീകാരം ഈ നടന്റെ കൈയ്യെത്തും ദൂരത്ത് എത്തിച്ചത്. എന്നാൽ അവാർഡ് പ്രഖ്യാപനം വന്നപ്പോള്‍ വിജയി അമിതാഭ് ബച്ചൻ. ആ അവാർഡിൽ പ്രതീക്ഷയുണ്ടായിരുന്നു. തട്ടിപ്പറിക്കപ്പെട്ട അവാര്ഡിനെക്കുറിച്ചു ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ തുറന്നു പറയുന്നു.
”പ്രതീക്ഷയുണ്ടായിരുന്നു, ഇല്ലെന്ന് പറയുന്നത് കള്ളമാണ്. അവാര്‍ഡ് ചിലര്‍ ആസൂത്രിതമായി തട്ടിപ്പറിച്ചു. ഇന്ത്യയില്‍ ഇത്തരത്തില്‍ തട്ടിപ്പറികള്‍ പതിവാണ്. അര്‍ഹമായ പുരസ്‌കാരങ്ങള്‍ കൈയെത്തും അകലെ നിന്ന് തട്ടിപ്പറിക്കപ്പെടുമ്ബോള്‍ ഏറെ സങ്കടമുണ്ട്. പ്രാദേശിക അവാര്‍ഡ് വേണമെന്ന് ആഗ്രഹിക്കാത്തവര്‍ പോലുമുണ്ടാകില്ല. പിന്നെന്തിനാണ് കള്ളം പറയുന്നത്? പ്രതീക്ഷിക്കാതെ കിട്ടി എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. പ്രതീക്ഷിച്ചിരുന്നു, ഇന്നും പ്രതീക്ഷിക്കുന്നു, ഇനിയും പ്രതീക്ഷിക്കും.ആഗ്രഹിക്കുന്നതിനെന്താ കുഴപ്പം?” നടൻ ചോദിക്കുന്നു
Post Your Comments