GeneralTV Shows

1000 എപ്പിസോഡിന് മുകളില്‍ സീരിയലുകൾ പോവുന്നതിനുള്ള കാരണമിതാണ്!!

കുടുംബ പ്രേക്ഷകരുടെ ഇഷ്ട വിഭവമാണ് സീരിയലുകൾ. തിങ്കൾ മുതൽ വെള്ളിവരെ വരുന്ന സീരിയലുകൾ ഇപ്പോൾ ശനിയാഴ്ചയെയും കയ്യടക്കിക്കഴിഞ്ഞു. നൂറും ഇരുന്നൂറും എപ്പിസോഡുകൾ മാത്രമുണ്ടായിരുന്ന ആദ്യകാല സീരിയലുകളിൽ നിന്നും ഇന്നത്തെ സീരിയലുകൾ ആയിരവും രണ്ടായിരവും എപ്പിസോഡുകളിലേക്ക് മാറിയിരിക്കുകയാണ്.  1000 എപ്പിസോഡിന് മുകളില്‍ സീരിയലുകൾ പോവുന്നതിനുള്ള കാരണമെന്താണെന്ന് അന്വേഷിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ.

ബന്ധപ്പെട്ട ചിത്രം

കാണാന്‍ ആളുകള്‍ ഉണ്ടെങ്കില്‍ സീരിയല്‍ നല്ല രീതിയില്‍ എത്രകാലം വേണമെങ്കിലും മുന്നോട്ട് പോവുമെന്നാണ് നടൻ വിവേക് ഗോപന്റെ അഭിപ്രായം. പരസ്പരം സീരിയിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് വിവേക്. 1500 എപ്പിസോഡിന് അടുത്ത് എത്തിയിരിക്കുകയാണ് പരസ്പരം.

vivek gopan PARASPARAM എന്നതിനുള്ള ചിത്രം

ഇത്രയും എപ്പിസോഡുകള്‍ പിന്നിട്ടിട്ടും ഇപ്പോഴും സീരിയല്‍ മുന്നോട്ട് പോവാന്‍ കാരണം നല്ല അഭിപ്രായങ്ങളാണെന്നും എന്നാല്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ ആയിരം എപ്പിസോഡ് വരെ നീണ്ടു പോകുന്നതിന് താന്‍ എതിരാണെന്നും വിവേക് പറയുന്നു.

mridula-vijay.jpg.image_.784.410

നല്ല കഥ രസകരമായി പറഞ്ഞ് പോവുന്നത് ഒരിക്കലും വിരസത ഉണ്ടാക്കുകയില്ലെന്നും അതുകൊണ്ടു തന്നെ ആളുകൾ കൂടുതൽ ഇഷ്ടപ്പെടുമെന്നുമാണ് നടി മൃദുലയുടെ അഭിപ്രായം. ഭാര്യ സീരിയലിലെ രോഹിണി എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്.

read more : തെന്നിന്ത്യൻ സിനിമയിലെ ഈ താര ദമ്പതികളെ മലയാളികൾ മറന്നോ ?

shortlink

Related Articles

Post Your Comments


Back to top button