ബോളിവുഡിലെ ചൂടൻ നായിക എന്നതിൽ നിന്നും ആരാധകർ ഏറെയുള്ള മുൻനിര നായികയായി സണ്ണി ലിയോൺ മാറിയിക്കഴിഞ്ഞു. റെഡലിവിഷൻ രംഗത്തും ചുവടുറപ്പിച്ച ഈ നടി ഇപ്പോൾ തെന്നിന്ത്യൻ സിനിമ മേഖലയിലേയ്ക്ക് കടക്കുകയാണ്. അമ്മയാകാനുള്ള ആഗ്രഹത്തിന്റെ ഫലമായി കുഞ്ഞുങ്ങളെ ദത്തെടുത്തത് വലിയ വാർത്തയായിരുന്നു.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുമാണ് സണ്ണി ലിയോണ്‍ 21മാസം പ്രായമുള്ള നിഷ എന്ന പെണ്‍കുട്ടിയെ ദത്തെടുത്തത്. പിന്നീട് രണ്ട് ആണ്‍കുട്ടികളും കൂടി സണ്ണിയുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ജീവിതം എന്ന തലക്കെട്ടോടെ ഇരട്ടക്കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് സണ്ണിയുടെ ഭർത്താവ് വെബ്ബര്‍.വാടക ഗര്‍ഭത്തിലൂടെ സ്വന്തമാക്കിയ ഈ കുട്ടികള്‍ക്ക് അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.
തങ്ങളുടെ ആദ്യ മകൾ നിഷയെ 11 കുടുംബങ്ങള്‍ വേണ്ടെന്നു പറഞ്ഞ കുട്ടിയാണെന്നും അവളെ വളര്‍ത്താനുള്ള ഭാഗ്യം തങ്ങള്‍ക്കാണ് ലഭിച്ചതെന്നും യാഥാര്‍ഥ്യം അവളോടു വെളിപ്പെടുത്താന്‍ ആലോചിക്കുന്നതായും സണ്ണി മുമ്പ് പറഞ്ഞിരുന്നു. ‘ദത്തെടുത്ത രേഖകളൊക്കെ ഞങ്ങളുടെ കൈയ്യിലുണ്ട്. സത്യം എന്താണെന്ന് നിഷ അറിയണം. ഒമ്പത് മാസം വയറ്റില്‍ പേറിയാണ് ആ അമ്മ അവള്‍ക്ക് ജന്മം നല്‍കിയത്. ആ മാതാവ് അവളെ ഉപേക്ഷിച്ചത് അല്ലെന്ന് അവള് അറിയണം. ഞാന്‍ അവളുടെ യഥാര്‍ത്ഥ മാതാവ് അല്ല. എന്നാല്‍ നിഷയുമായി ആത്മബന്ധം എനിക്കുണ്ട്. അവളെ ദത്തെടുത്തതിന് ശേഷം ഞാന്‍ അവളുടെ അമ്മയാണ്’, സണ്ണി ലിയോണ്‍ പറഞ്ഞു.
Post Your Comments