CinemaGeneralKollywoodNEWS

പോലീസുകാരന്‍റെ ഇടി; ദൃശ്യത്തിന്‍റെ തമിഴ് പതിപ്പില്‍ നിന്ന് രജനീകാന്ത് ഒഴിവായത് ആരാധകര്‍ക്ക് വേണ്ടി

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ മോഹന്‍ലാലിന്‍റെ ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആരെ നായകനാക്കും? എന്നൊരു ആശയകുഴപ്പം നിലനിന്നിരുന്നു. ചിത്രത്തിലെ ജോര്‍ജ്ജുകുട്ടിയായി ആദ്യം പരിഗണിച്ചിരുന്നത് സൂപ്പര്‍താരം രജനീകാന്തിനെയായിരുന്നു. എന്നാല്‍ കഥ കേട്ട രജനീകാന്ത് ചിത്രത്തില്‍ നിന്നും പിന്മാറുകയാണ് ഉണ്ടായത്.

കഥ കേട്ട് വളരെയധികം ത്രില്‍ ആയ രജനീകാന്ത് ആ സിനിമ നിരസിച്ചതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടായിരുന്നു. തമിഴ് നാട്ടില്‍ വലിയ ആരാധക വൃന്ദമുള്ള രജനീകാന്ത് ജോര്‍ജ്ജുകുട്ടിയായി മാറിയാല്‍ അത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ദഹിക്കില്ല എന്ന പൂര്‍ണ്ണബോധ്യം രജനീകാന്തിനുണ്ടായിരുന്നു.

ചിത്രത്തില്‍ പോലീസ് ജോര്‍ജ്ജ് കുട്ടിയെ മര്‍ദ്ദിക്കുന്ന രംഗങ്ങളൊക്കെ ഒടുവില്‍ മാറ്റി ചെയ്യേണ്ടതായി വരും. അങ്ങനെ വന്നാല്‍ ആ സിനിമയുടെ ആത്മാവ് തന്നെ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ രജനീകാന്ത് ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ നിന്നും സ്വമേധയാ പിന്മാറി.

shortlink

Related Articles

Post Your Comments


Back to top button