സിനിമാ മേഖലയിൽ നിന്നും വീണ്ടും ലൈംഗിക ചൂഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തൽ. ആദ്യകാലങ്ങളില്‍ ഒരു നിര്‍മ്മാതാവിന്റെ ഭാര്യതന്നെ അവസരങ്ങൾക്കായി അദ്ദേഹത്തിന്റെ ലൈംഗിക താല്‍പര്യം സാധിച്ചു കൊടുക്കണമെന്നു ആവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഗാനരചയിതാവ് ശ്രേഷ്ഠയുടെ വെളിപ്പെടുത്തൽ.
ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്നു പറച്ചിൽ. കുറച്ചു ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നതിന്റെ പശ്ചാത്തലത്തിൽ താൻ സിനിമയുമായുള്ള ബന്ധം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ശ്രേഷ്ഠ പറയുന്നു. ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാതെ സിനിമാരംഗത്ത് പിടിച്ചു നില്‍ക്കാനാവില്ലെന്ന് പലരും തന്നോട് പറഞ്ഞുവെന്നും താരം പറയുന്നു.
ലോക വ്യാപകമായി നടക്കുന്ന മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തലുകൾ ധാരാളമായി ഉണ്ടായത്. തെലുങ്ക് സിനിമയിലെ സംവിധായകർക്കും യുവനടന്മാർക്കും എതിരെ നടി ശ്രീറെഡ്ഢി നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അതിനു പിന്നാലെയാണ് ശ്രേഷ്ഠയുടെ വെളിപ്പെടുത്തലുകൾ.
Post Your Comments