നടി ഉർവശിയുടെ വിവാദമായ എട്ടു പ്രണയങ്ങൾ !!

ബോളിവുഡ് നായിക ഉർവശി റൗട്ടേല വിവാദങ്ങളുടെ കളിത്തോഴിയാണ്. ആക്ഷന്‍ റൊമാന്‍സ് ചിത്രമായ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഊര്‍വശി ബോളിവുഡില്‍ എത്തുന്നത്. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഊര്‍വശി പ്രശസ്ത മോഡലുമാണ്. ഹേറ്റ് സ്റ്റോറിയുടെ നാലാം ഭാഗത്തിൽ അതീവ ഗ്‌ളാമറസായി എത്തിയ താരം വാർത്തകളിൽ ഇടം നേടിയിരുന്നു. എട്ടിലധികം പ്രണയങ്ങളിലൂടെ ഗോസിപ് കോളങ്ങളിൽ എന്നും നിന്നരുന്ന താരത്തിന്റെ പ്രണയ വിശേഷങ്ങൾ അറിയാം.

 നടൻ പുൽകിത് സാമ്രാട്ടുമായി താരം പ്രണയത്തിലാണെന്ന് വാർത്ത വന്നിരുന്നു. എന്നാൽ യാമിയുമായി അടുത്ത പുൽകിത് ഈ ബന്ധം ഉപേക്ഷിച്ചു. പ്രണയം തകർന്ന നടി ഉർവശി പിന്നീട് ആകാശ് അംബാനിയുമായി അടുപ്പത്തിലായി.

എന്നാൽ ആകാശുമായുള്ള ബന്ധവും അധിക നാൾ നീണ്ടു നിന്നില്ല. റുമേനിയന്‍ താരം ലുലിയ വന്തുറുമായുള്ള പ്രണയം അവസാനിച്ചതിനു പിന്നാലെ സല്‍മാന്‍ ഖാൻ ഊര്‍വശി റൗട്ടേലയുമായി സ്നേഹത്തിലായെന്നു വാർത്തകൾ. സല്‍മാനും ലുലിയയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണപ്പോള്‍ സല്‍മാന് താങ്ങായി നിന്നത് ഊര്‍വശിയാണെന്ന് ബി ടൗണ്‍ ഗോസിപ്പുകൾ.

സല്‍മാന്റെ സുല്‍ത്താനില്‍ നായികയായി ആദ്യം ഊര്‍വശിയെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് അനുഷ്‌ക നായികയാകുകയായിരുന്നു. കത്രീന സൽമാന്റെ ജീവിതത്തിൽ തിരിച്ചു വന്നതോടെ ആ ബന്ധവും അവസാനിച്ചു.

പിന്നീട് സൂപ്പർ ഹീറോ ഹൃഥ്വിക് റോഷനായിരുന്നു ഉർവശിയുടെ കാമുകൻ. അതിനു പിന്നാലെ മിഖ സിങ് , ക്രിക്കറ്റ് താരം ഹർദ്ദിക്‌ പാണ്ഡെ എന്നിവരുടെ പേരുകളും ഉർവശിയുടെ കാമുകന്റെ കോളങ്ങളിൽ കേട്ട് തുടങ്ങി.

Share
Leave a Comment