പ്രിയദര്ശന്-ലിസ്സി ദമ്പതികളുടെ മകള്‍ കല്യാണിയ്ക്ക് സൂപ്പര്‍ താരം മോഹന്‍ലാലിന്റെ അഭിനന്ദനം. ഫിലിംഫെയര്‍ അവാര്‍ഡില്‍ മികച്ച പുതുമുഖ നടിയായി തെരഞ്ഞെടുത്ത കല്യാണിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ആശംസ കൈമാറി.
ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ ലോകത്ത് ചുവടുവെച്ച കല്യാണി സാഹിസികയായ കഥാപത്രത്തെ ബിഗ്സ്ക്രീനില്‍ അവതരിപ്പിച്ചാണ് കയ്യടി നേടിയത്. അഖില്‍ അക്കിനേനി നായകനായ ചിത്രം തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ ജനസ്വീകര്യതയ്ക്ക് പിന്നാലെ അപ്രതീക്ഷിതമായി അവാര്‍ഡ് നേട്ടവും കല്യാണിയെ തേടിയെത്തിയിരിക്കുകയാണ്.
Post Your Comments