ഒരുകാലത്ത് വെള്ളിത്തിരയിൽ താര റാണിയായി വിലസിയിരുന്ന പല നായികമാരും ഇപ്പോൾ അഭിനയ മേഖലയിൽ നിന്നും അകന്നു കഴിയുകയാണ്. ആരാധകരുടെ ഓർമ്മയിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന നടിയാണ് മന്ദാകിനി. ഒരു കാലത്ത് യുവത്വത്തെ കോരിത്തരിപ്പിച്ച ഈ നായിക ഇപ്പോൾ അഭിനയജീവിതത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്.
മീററ്റിലെ ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ ജനിച്ച മന്ദാകിനി എൺപതുകളിൽ ഇന്ത്യൻ സിനിമയിലെ നായികാ വസന്തമായിരുന്നു. നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ ഈ നടി അധോലോക നായകൻ ദാവൂദുമായുള്ള ബന്ധത്തിലൂടെ വിവാദങ്ങളിൽപ്പെട്ടു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നതോടെ മന്ദാകിനി ഗോസിപ് കോളങ്ങളിലെ ചൂടൻ ചർച്ചയായി. എന്നാൽ ഈ ബന്ധവും മറ്റും മന്ദാകിനിയുടെ കരിയറിനെ സാരമായി ബാധിച്ചു.
1990 ൽ ബുദ്ധ പുരോഹിതനായി പ്രവർത്തിച്ചിരുന്ന ഒരു ഡോക്ടറെയാണ് നടി വിവാഹം ചെയ്തത്. അതോടു കൂടി പൂർണ്ണമായും സിനിമ ഉപേക്ഷിച്ച താരം ഇപ്പോൾ ദലൈലാമയുടെ വഴികളിൽ ആകൃഷ്ടയാകുകയും ടിബറ്റൻ യോഗ അഭ്യസിക്കുകയും ചെയ്യുന്നു.
READ ALSO: മോഹന്‍ലാലിന്റെ ഈ നായികമാര്‍ ഇപ്പോള്‍ എവിടെ?
Post Your Comments