ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണിനു സ്വന്തം താമസ സ്ഥലത്തേയ്ക്ക് അടുത്ത പതിനഞ്ചു ദിവസത്തേയ്ക്ക് പോകാൻ കഴിയില്ലെന്ന് റിപ്പോർട്ട്. ദീപികയുടെ അപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്ന മുംബൈയിലെ ഫ്‌ളാറ്റിന് തീ പിടിച്ചതാണ് കാരണം.
മുംബൈ വോർളി ഏരിയയിലുള്ള ബ്യൂമോണ്ടെ ടവേഴ്സിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ താമസക്കാരിൽ ഒരാളാണ് ദീപികയും. ഇവിടെ 24-മത് നിലയിലാണ് ദീപികയുടെ അപ്പാർട്ട്മെന്റ്.
അപകട സമയത്ത്കെട്ടിടത്തിൽ ദീപിക ഉണ്ടായിരുന്നില്ല. ദീപികയുടെ വീടും ഓഫീസും ഈ കെട്ടിടത്തിൽ തന്നെയാണ്. കെട്ടിടത്തിൽ നിന്നും 90 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.
Leave a Comment