Latest NewsMollywoodNostalgia

വില്ലനായും നായകനായും നിറഞ്ഞാടിയ നടന്ന വൈഭവം; അച്ഛന്റെ ഓർമ്മകൾക്ക് മുന്നിൽ ഇന്ദ്രനും പൃഥ്വിയും

എഴുപതുകളിൽ മലയാള സിനിമയിൽ വില്ലനായും, നായകനായും, സഹ നടനായും നിറഞ്ഞു നിന്ന അഭിനയ പ്രതിഭ. നടൻ സുകുമാരന്റെ ഓര്‍മകള്‍ക്ക് ഇരുപത്തിയൊന്ന് വയസ്സ്.

മലയാള സിനിമയിലെ ക്ഷുഭിത യൗവനം എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് സുകുമാരൻ.  പ്രതികരണ ശേഷിയുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച ഈ അതുല്യ പ്രതിഭ 25 -ആം വയസ്സിലാണ് സിനിമയിലേക്കെത്തുന്നത്. എം ടി വാസുദേവൻ നായർ മലയാള സിനിമയ്ക്ക് സമ്മാനിച്ച   സുകുമാരന്റെ സിനിമാപ്രവേശം നിര്‍മാല്യത്തിലൂടെയായിരുന്നു. പി ജെ ആന്റണി അവതരിപ്പിച്ച വെളിച്ചപ്പാടിന്റെ മകനായ അപ്പു എന്ന യുവാവായാണ് സുകുമാരന്‍ നിര്‍മാല്യത്തില്‍ വേഷമിട്ടത്.

നടൻ സുകുമാരൻ എന്നതിനുള്ള ചിത്രം

കത്തിക്കയറുന്ന ഡയലോഗ് പ്രസന്റേഷനിലൂടെ യുവത്വത്തിന്റെ പ്രതീകവും ശബ്ദവുമായി സുകുമാരൻ മാറി. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തന്റേടിയായിരുന്നു സുകുമാരന്‍. മുഖം നോക്കാതെ കാര്യങ്ങള്‍ തുറന്ന് പറയുന്ന പ്രകൃതം. അച്ഛന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുകയാണ് മലയാള സിനിമയിലെ യുവ താരങ്ങളായ ഇന്ദ്രജിത്തും പൃഥ്വിയും.

എൺപതുകളിൽ പുതിയ നായകനിരയുടെ വരവ് മൂലം മുന്‍നിരയില്‍ നിന്ന് പിന്തള്ളപ്പെട്ട ഈ നടൻ നാൽപത്തിയൊമ്പതാം വയസ്സിൽ ജീവിതത്തോട് വിടപറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button