ബോളിവുഡ് ലോകത്ത് വീണ്ടും ഒരു താരവിവാഹം. നടൻ മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ് ചക്രവർത്തിയുടെ വിവാഹ തീയതി പുറത്ത്. ജൂലൈ ഏഴിന് വ്യവസായി സുഭാഷ് ശർമ്മയുടെ മകളായ മദൽസയുമായാണ് വിവാഹം.
ഊട്ടിയിലെ ഹോട്ടൽ മൊണാർക്കിലാണ് ചടങ്ങുകൾ നടക്കുക. ഒരു ബിസിനസ്സ് കുടുംബത്തിൽപ്പെട്ട പെൺകുട്ടിയാണ് മദൽസ.
മിഥുൻ ചക്രവർത്തിയുടെയും യോഗീതാ ബാലിയുടെയും മകനാണ് മിമോ. ‘ജിമ്മി’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പക്ഷേ, ഒരു നടൻ എന്ന നിലയിൽ സിനിമയിൽ വിജയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
Post Your Comments