പുരസ്കാരങ്ങളുടെ കളിത്തോഴനായ സംവിധായകന്‍ ജയരാജും മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലും ചേര്‍ന്നൊരു സിനിമ ഇതുവരെയും സംഭവിച്ചിട്ടില്ല. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഈ കൂട്ടുകെട്ടിലേത്. ഇനി അങ്ങനെ ഒരു സിനിമ സംഭവിക്കുമോ എന്നതില്‍ വലിയ ഉറപ്പില്ല, കാരണം മുന്‍പൊരിക്കല്‍ ജയരാജ് മോഹന്‍ലാലിനെ വെച്ചൊരു സിനിമ പ്ലാന്‍ ചെയ്യുകയും തുടര്‍ന്ന് ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെ മോഹന്‍ലാല്‍ തന്നില്‍ നിന്ന് അകലം പാലിച്ചതായി ജയരാജ് പറയുന്നു. അതിനു കാരണക്കാര്‍ താന്‍ തന്നെയാണെന്നും കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയരാജ് വ്യക്തമാക്കി.
“ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ പ്ലാന്‍ ചെയ്തിരുന്നു. ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്നം കൊണ്ട് ചിത്രം മുടങ്ങുകയായിരുന്നു. കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹന്‍ലാല്‍ അപ്പോഴെന്നോട് ചോദിച്ചത്. ആ ഓര്‍മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തത്.”
കമലിന്‍റെ ആദ്യചിത്രമായ ‘മിഴിനീര്‍ പൂക്കള്‍’ എന്ന ചിത്രത്തിലെ നായകന്‍ മോഹന്‍ലാലായിരുന്നു. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചു . ഉള്ളടക്കം, ഉണ്ണികളേ ഒരു കഥപറയാം,വിഷ്ണു ലോകം അങ്ങനെ പ്രേക്ഷകര്‍ക്കു പ്രിയങ്കരമായ ഒരുപിടി ചിത്രങ്ങളില്‍ ഈ കൂട്ടുകെട്ട് കൈകോര്‍ത്തു. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന് ശേഷം കമല്‍ ഇതുവരെയും മോഹന്‍ലാലുമായി ചേര്‍ന്നൊരു സിനിമ ചെയ്തിട്ടില്ല. അതിന്‍റെ യഥാര്‍ത്ഥ കാരണം സംവിധായകനായ കമല്‍ തന്നെ വിശദീകരിക്കുന്നു. ഒരു സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കമലിന്റെ പ്രതികരണം.
”അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിന് ശേഷം 2000ല്‍ മോഹന്‍ലാലിനെവെച്ചൊരു സിനിമ ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ ചില കാരണങ്ങള്‍മൂലം അത് നടക്കാതെ പോയി. മോഹന്‍ലാലിന് പകരം പൃഥ്വിരാജിനെ നായകനാക്കി പിന്നീടു ഞാന്‍ ആ ചിത്രം സംവിധാനം ചെയ്തു. അതിനു ശേഷവും മോഹന്‍ലാലിനെ നായകനാക്കി ഒന്ന് രണ്ട് സിനിമകള്‍ ആലോചിച്ചിരുന്നു. അദ്ദേഹവും അതുമായി ബന്ധപ്പെട്ടിരുന്നു. പക്ഷേ പിന്നീടതും കൃത്യമായി മുന്നോട്ട് പോയില്ല. സബ്ജക്ട് ശരിയായി കിട്ടിയില്ല.
“എനിക്ക് ഒരു ബലഹീനതയുണ്ട്, ഒരു സൂപ്പര്‍താരത്തെ ഉപയോഗിക്കാന്‍ അറിയില്ല. സൂപ്പര്‍താരത്തിന്റെ താരപ്പകിട്ടിനെ ഉപയോഗിക്കാന്‍ അറിയില്ല. എന്റെ സിനിമകള്‍ നോക്കുന്നവര്‍ക്ക് അത് മനസിലാകും. ഞാനൊരിക്കലും മോഹന്‍ലാലിനെ ഒരു മീശ പിരിക്കുന്ന അല്ലെങ്കില്‍ സൂപ്പര്‍താര പ്രതിച്ഛായയിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമായി അവതരിപ്പിച്ചിട്ടില്ല. മോഹന്‍ലാലിനും അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ക്കും ഇപ്പോള്‍ ആവശ്യം അങ്ങനത്തെ സിനിമയാണെങ്കില്‍ അക്കാര്യത്തില്‍ ഞാന്‍ നിസഹായനാണ്. എനിക്ക് പറ്റില്ല. എന്നെപ്പോലെ പല സംവിധായകരുണ്ട്. ആ രീതിയില്‍ അദ്ദേഹം എനിക്ക് ഇപ്പോള്‍ അപ്രാപ്യനാണ് എന്നാണെനിക്ക്.”
Post Your Comments