താരപുത്രനെന്ന നിലയില്‍ ജയറാമിന്റെ മകന് കാളിദാസ് പൂരമത്തില് നായകനാകുന്നതിനു മുന്‍പേ ആഘോഷിക്കപ്പെട്ടിരുന്നു. ആദ്യ നായകനായുള്ള കാളിദാസിന്റെ വരവിനെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. നാലാം വയസ്സില്‍ ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’.
സിനിമയുടെ ചിത്രീകരണത്തിനിടെ വലിയ പിടിവാശിക്കാരനായിരുന്നു കാളിദാസ് എന്ന് സംവിധായകന് സത്യന് അന്തിക്കാട് ഒരു ടിവി പ്രോഗ്രാമിനിടെ വ്യക്തമാക്കി. ഷോട്ട് എടുത്തു കഴിയുമ്പോള്‍ എല്ലാവരും കയ്യടിക്കണം, ഐസ്ക്രീം വാങ്ങി തരണം, തോളത്ത് എടുത്തു ചുറ്റാന്‍ കൊണ്ട് പോകണം എന്നൊക്കെയുള്ള നിര്‍ബന്ധബുദ്ധി കാളിദാസിന് ഉണ്ടായിരുന്നുവെന്നു സത്യന് അന്തിക്കാട് പങ്കുവെച്ചു, അന്നേ തോന്നിയിരുന്നു കാളിദാസ് വളരുമ്പോള്‍ ഒരു സൂപ്പര്‍ താരമായി മാറുമെന്നു കാരണം ക്യാമറയെ ഒന്നും ഫേസ് ചെയ്യാന്‍ യാതൊരു മടിയും കണ്ണന് ഉണ്ടായിരുന്നില്ല എന്ന് സത്യന് അന്തിക്കാട് പറയുന്നു, എന്തും ചെയ്യാം എന്ന ഈസിയായ മനോഭാവമായിരുന്നു കണ്ണന് ഉണ്ടായിരുന്നതെന്ന് സത്യന് അന്തിക്കാട് വിശദീകരിച്ചു.
Post Your Comments