വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഓണ്‍ലൈന്‍ വഴി നിരന്തരം സന്ദേശമയച്ച് ശല്യം ചെയ്യുന്ന ആരാധകനെതിരെ പരാതിയുമായി യുവ നടി രംഗത്ത്. പ്രശസ്ത മറാത്തി സീരിയല്‍ നടിയ്ക്കാണ് ആരാധകന്റെ ശല്യം നേരിടേണ്ടി വന്നത്. മുംബൈയിലാണ് സംഭവം.
സംഭവത്തിൽ 30 കാരനായ സരണ്‍ ജോഷി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. നടിയെ ഒരുപാട് ഇഷ്ടമാണെന്നും നേരില്‍ കാണണമെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഇയാള്‍ സന്ദേശമയച്ച് ശല്യം ചെയ്തതായി പൊലീസ് പറഞ്ഞു.
നടിയുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് ഇയാള്‍ ഇ-മെയില്‍ വിലാസം തപ്പിയെടുത്തത്. മെയ് 31 മുതല്‍ ഇയാള്‍ ഈ അവശ്യവുമായി ബന്ധപ്പെട്ട് 40 ഓളം സന്ദേശങ്ങൾ അയക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. IT ആക്ട് കൂടാതെ IPC 509 വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments