എണ്‍പതുകളിലെ ഹിറ്റ് ജോഡികൾ വീണ്ടും !!

 

എൺപതുകളിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ തെന്നിന്ത്യൻ നടി സുഹാസിനിയും നടൻ മമ്മൂട്ടിയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ മലയാളത്തിലല്ല ഇരുവരും ഒന്നിക്കുന്നത്.

തെലുങ്കില്‍ ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന യാത്ര എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്‌ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ സബിത ഇന്ദ്ര റെഡ്ഡിയുടെ വേഷത്തിലാണ് സുഹാസിനി അഭിനയിക്കുന്നത്. വൈഎസ്‌ആറിന്റെ ഭരണകാലത്ത് മന്ത്രിയായിരുന്ന സബിത ആന്ധ്രയിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രി കൂടിയായിരുന്നു.

വൈഎസ്‌ആറിന്റെ ഭാര്യയായ വിജയലക്ഷ്മിയുടെ വേഷത്തില്‍ എത്തുന്നത് ആശ്രിത വെമുഗന്തിയാണ്. മകനായി തമിഴ് നടന്‍ സൂര്യ അഭിനയിക്കുമ്പോള്‍ വൈഎസ്‌ആറിന്റെ മകള്‍ ഷാര്‍മിളയുടെ വേഷത്തില്‍ ഭൂമിക അഭിനയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

Share
Leave a Comment