നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും മോശം വസ്ത്രം ധരിച്ച് ലൈവ് ഷോയ്ക്കെത്തിയ അവതാരകയ്ക്ക് ശകാരം. കുവൈറ്റ് മോഡലും അവതാരികയുമായ അമല്‍ അവാധി എന്ന യുവതിയ്ക്ക് നേരെയാണ് വിമർശനം. സ്റ്റേറ്റിന്റെ കീഴിലുള്ള കെടിവി1 (കുവൈറ്റ് ടെലിവിഷന്‍)യിലാണ് സംഭവം.
റംസാന് മാസത്തില്‍ അവാധി ധരിച്ചിരുന്ന വസ്ത്രത്തിനെതിരെ തുടര്‍ച്ചയായി പരാതി ലഭിച്ചിരുന്നു. ഇതിനെതുടർന്ന് നിരവധി മുന്നറിയിപ്പുകൾ നല്‍കിയിട്ടും അവാധി കാര്യമാക്കിയില്ല. സംഭവ ദിവസം അവാധി ധരിച്ചിരുന്നത് ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു.
അവാധി തന്റെ ഷോയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളും പ്രകോപനത്തിന് കാരണമായി. ഇതോടെ അവാധിയെ ചാനലില്‍നിന്ന് സസ്പെന്റ് ചെയ്തിരിക്കുകയാണ്.
Post Your Comments