ഗ്ളാമർ വേഷങ്ങളിലൂടെ തെന്നിന്ത്യ കീഴടക്കിയ നയൻതാര ഇപ്പോൾ സ്ത്രീ കേന്ദ്രിത ചിത്രങ്ങളിലൂടെ തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ പദവി സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നായികാ പ്രാധാന്യമുള്ള കഥാപാത്രം മാത്രം തിരഞ്ഞെടുക്കുന്ന നയന്‍സ് ‘വിശ്വാസ’ത്തിന് സമ്മതം മൂളിയതാണ് ഇപ്പോഴത്തെ ചർച്ച.
കഥ തിരഞ്ഞെടുക്കുന്നതിലും പ്രതിഫലത്തിന്റെ കാര്യത്തിലും ഉപാധികളുള്ള നയന്‍താര പക്ഷെ പുതിയ ചിത്രം ‘വിശ്വാസ’ത്തിന് ഡേറ്റ് നല്‍കിയത് കഥ കേള്‍ക്കാതെയും പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെയുമാണെന്ന് റിപ്പോർട്ട് . ചിത്രത്തിലെ നായകന് അജിത് ആണ് അതിന് കാരണമെന്നും തമിഴ് മാഗസിന് ആയ ആനന്ദവികടൻ പറയുന്നു.
നായകന് അജിത് ആണെന്ന് അറിഞ്ഞതും കൂടുതലൊന്നും അറിയണമെന്നില്ല എന്നായിരുന്നുവത്രെ നയന്‍താരയുടെ പ്രതികരണം. ഈ ചിത്രത്തിനായി തന്റെ ഡേറ്റുകള്‍ അഡ്ജസ്റ്റ് ചെയ്യാനും നയന്‍സ് തയ്യാറായതായി അണിയറ പ്രവർത്തകർ പറയുന്നു. നയന്‍സിന് അജിത്തിനോടുള്ള വിശ്വാസവും ബഹുമാനവുമാണ് ഇതിന് കാരണമെന്നാണ് വിശ്വാസം ടീം കരുതുന്നത്.
നയന്‍താരയും അജിത്തും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് മുൻപ് ബില്ല, ഏഗന്‍, ആരംഭം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഇരുവരും ഒന്നിച്ചിരുന്നു. ആ ചിത്രങ്ങൾ വലിയ വിജയമായതുകൊണ്ടുതന്നെ ഇരുതാരങ്ങളുടെയും ആരാധകർ ആവേശത്തിലാണ്. ദീപാവലി റിലീസ് ആയി വിശ്വാസം തിയ്യേറ്ററുകളില്‍ എത്തും.
Post Your Comments