തെന്നിന്ത്യന്‍ സിനിമയെ ഒരു കാലത്ത് പിടിച്ച് കുലുക്കിയ നായികയായിരുന്നു ഷക്കീല. ഷക്കീലയുടെ കയ്യൊപ്പുള്ള അഡല്‍ട്ട് ചിത്രങ്ങള്‍ക്ക് അറുതി വന്നെങ്കിലും സ്വഭാവ നടിയായും അഭിനയ മികവ് എന്തെന്ന് പ്രേക്ഷകന് മുന്നില്‍ തെളിയിക്കാനും ഷക്കീലക്ക് കഴിഞ്ഞു. തമിഴ്, തെലുങ്ക്് എന്നീ ഭാഷകളില്‍ ഷക്കീല അഭിനയിച്ച ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. ഏറെ നാളുകള്‍ക്ക് ശേഷം ചോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വന്ന ഷക്കീലയെ ഇരും കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പിന്നീട് തുടര്‍ച്ചയായി തമിഴ് -തെലുങ്ക് ചിത്രങ്ങളില്‍ സജീവമായി ഷക്കീല. അതിനിടയിലാണ് ഷക്കീലയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
തെലുങ്ക് ചിത്രമായ ശീലാവതി വാട്ട് ദ ഫക്ക് എന്ന ചിത്രത്തിലൂടെയാണ് ഷക്കീല വമ്പന്‍ തിരിച്ചുവരവ് നടത്തുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് വിലക്ക് പറയുന്നുണ്ട്. എന്നാല്‍ ഷക്കീല അഭിനയിക്കുന്ന സീനുകളെ പറ്റി പറഞ്ഞല്ല സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. ചിത്രത്തിന്റെ പേര് മാറ്റണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഇതേ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയ്ക്കെതിരെ ഷക്കീല തന്നെ രംഗത്ത് വന്നിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും താന്‍ അഭിനയിക്കുന്നത് കൊണ്ടാണോ നടപടി എന്നും ഷക്കീല ചോദിക്കുന്നു. തീരുമാനം പുന പരിശോധിക്കണമെന്നാണ് ഷക്കീലയുടെ ആവശ്യം. സൈക്കോ ത്രില്ലര്‍ ചിത്രമായ ശീലാബതി ഷക്കീലയുടെ 250ാമത്തെ ചിത്രമാണ്.
Post Your Comments