Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodGeneralLatest News

ആ നടിയുമായുള്ള പ്രണയം തകർന്നതോടെ മദ്യപിച്ച്‌ ലക്കുകെട്ട നടൻ സഞ്ജയ് നിറയൊഴിച്ചു

ബോളിവുഡിൽ ഇപ്പോഴത്തെ ചർച്ച നടൻ സഞ്ജയ് ദത്തിന്റെ ജീവിതമാണ്. താരത്തിന്റെ ജീവിതം സഞ്ജു എന്ന പേരിൽ വെള്ളിത്തിരയിൽ എത്തിക്കുകയാണ് സംവിധായകൻ രാജ് കുമാര്‍ ഹിറാനി. റണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ഈ ചിത്രം സഞ്ജയ് ദത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് സഞ്ചരിക്കുന്നത്.

മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും ജയിൽ ജീവിതവുമെല്ലാം നിറഞ്ഞ സംഭവ ബഹുലമായ കഥയാണ് സഞ്ജയ്‌ക്ക് പറയാനുള്ളത്. സഞ്ജയ് ദത്ത്; ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ് എന്ന ജീവ ചരിത്ര കൃതിയിൽ സഞ്ജയുടെ ജീവിതത്തിലെ താളപ്പിഴകൾ യാസെര്‍ ഉസ്മാന്‍ വെളിപ്പെടുത്തുന്നു.

അതിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് നടി ടിനയുമായുള്ള സഞ്ജുവിന്റെ പ്രണയം. 1981 ല്‍ പുറത്തിറങ്ങിയ റോക്കിയുടെ സെറ്റില്‍ വച്ചാണ് ടിനയും സഞ്ജയും പ്രണയത്തിലാകുന്നത്. എന്നാല്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയായ സഞ്ജയുമായുള്ള ബന്ധം ടിന ഒരു ഘട്ടത്തിൽ വേണ്ടെന്നു വയ്ച്ചു. അതിൽ നിരാശനായ സഞ്ജു ജീവിതം ഭ്രാന്തനെപ്പോലെ പെരുമാറിയത് പുസ്തകത്തിൽ വിവരിക്കുന്നു.

sanjay dutt teena എന്നതിനുള്ള ചിത്രം

”ഒരു സിനിമയുടെ ചിത്രീകരണത്തിനായി സിംഗപ്പൂര്‍ പോയ ടിന ഷൂട്ടിംങ് കഴിഞ്ഞ് എല്ലാവരും തിരികെയെത്തിയിട്ടും ഇന്ത്യയിലേക്ക് മടങ്ങി വരാത്തതിൽ സഞ്ജയ് അസ്വസ്ഥനായിരുന്നു. സഞ്ജയിനെ ഫോണില്‍ വിളിച്ചതുമില്ല. ടിന അകലം പാലിക്കുന്നത് സഞ്ജയിനെ അസ്വസ്ഥനാക്കി. താന്‍ തിരസ്‌കരിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ സഞ്ജയ് പിന്നീട് ഭ്രാന്തനെപ്പോലെ പെരുമാറാന്‍ തുടങ്ങി. ഒരു ദിവസം 1982 ല്‍ സഞ്ജയുടെ വീട്ടില്‍ നിന്ന് അയല്‍ക്കാര്‍ നിറയൊഴിക്കുന്നതിന്റെ ഒച്ച കേട്ടു. സംഭവ സ്ഥലത്ത് അവര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് മദ്യപിച്ച്‌ അവശനായി കിടക്കുന്ന സഞ്ജയിനെയാണ്. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. ‘ഞാന്‍ മയക്കുമരുന്നിന് അടിമയല്ല, ഞാന്‍ അതെല്ലാം ഉപേക്ഷിച്ചു. എല്ലാവരും എന്തുകൊണ്ടാണ് എന്നെ ഭയപ്പെടുന്നത്’ എന്ന് ചോദിച്ച്‌ സഞ്ജയ് അലറി കരഞ്ഞു”.

ബന്ധപ്പെട്ട ചിത്രം

സഞ്ജയ് ദത്ത്; ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയില്‍ യാസെര്‍ വിവരിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button