നാൽപ്പത് വയസുകഴിഞ്ഞ ഒരാൾക്ക് നായികയായി അഭിനയിക്കാമെന്ന് ‘കാലാ’യുടെ സംവിധായകൻ പാ രഞ്ജിത്ത് തെളിയിച്ചതായി രജനി കാന്തിന്റെ നായിക ഈശ്വരി റാവു. ചിത്രത്തിലേക്ക് വിളിച്ചപ്പോൾ ആദ്യം രജനി സാറിന്റെ അമ്മ വേഷമായിരിക്കും തനിക്കെന്നാണ് കരുതിയത്. എന്നാൽ നായികാ വേഷമാണെന്ന് അറിഞ്ഞപ്പോൾ വളരെ അത്ഭുതമായിരുന്നു. ഇപ്പോൾ ഭാഗ്യം കൊണ്ട് ഈ കഥാപാത്രത്തെ ലഭിച്ചെന്ന് കരുതി ഇനി ഇത്തരം കഥാപാത്രങ്ങൾ ലഭിക്കണമെന്നില്ല. ചിത്രത്തിൽ രജനിയുടെ ഭാര്യ സെൽവിയുടെ കഥാപാത്രത്തെയാണ് ഈശ്വരി അവതരിപ്പിച്ചത്.
കബാലിക്ക് ശേഷം രജനികാന്തിനെ നായകനാക്കി പാ. രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് ‘കാലാ’. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലായുടെ പ്രമേയം. നാനാ പടേക്കര്‍, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments