മലയാള സിനിമയില്‍ ഉദിച്ചു വരുന്ന ടോവിനോ എന്ന നക്ഷത്രം ഇപ്പോള്‍ സൂര്യ തേജസായി മാറുന്നതാണ് മലയാളക്കര കാണുന്നത്. പാരമ്പര്യമായി സിനിമയുടെ അംശം രക്തത്തിലില്ലാതെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച ടോവിനോയ്ക്ക് പറയാനുള്ളത് സിനിമയോടുള്ള സ്‌നേഹത്തിന്റെയും അഭിനയത്തില്‍ താന്‍ കാട്ടുമെന്ന് ഉറപ്പ് പറയുന്ന അര്‍പ്പണ ബോധത്തെയും കുറിച്ചാണ്. ഗപ്പി, എന്ന് നിന്റെ മൊയ്തീന്‍, ആമി, മായാനദി തുടങ്ങി ടോവിനോ തന്റെ കൈയ്യൊപ്പ് പതിപ്പിച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എത്ര കണ്ടാലും മതിവരില്ല. മായാനദി എന്ന ചിത്രത്തിലെ പ്രകടനം കണ്ട് മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി എന്ന വിശേഷണം വരെ ടോവിനോയ്ക്ക് ലഭിച്ചിരുന്നു. മായാനദിയിലെ ലിപ് ലോക്ക് സീനുകള്‍ ബോളിവുഡിന്റെ ശൈലിയെ മലയാളത്തിലേക്ക് പറിച്ചു നടുന്ന രീതിയാണോ എന്ന ചോദ്യങ്ങള്‍ വരെ സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നു.
എന്നാല്‍ കഥാപാത്രമാകാന്‍ താന്‍ ഏതറ്റം വരെയും പോകുമെന്ന് സ്വന്തം പിതാവിനോട് പറഞ്ഞ ഈ പ്രണയനായകന്റെ വാക്കുകളില്‍ തെളിയുന്നത് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ തന്റെ മനസിലുള്ളത് തുറന്ന് പറഞ്ഞത്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ ഇത് പറ്റില്ല എന്ന് ഞാന്‍ പറയില്ല. സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് അപ്പനോട് ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്. കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ നഗ്നനായി അഭിനയിക്കാനും ലിപ് ലോക്ക് ചെയ്യാനും ഞാന്‍ തയാറാണ്. ഞാനും ഭാര്യ ലിന്റയും മായാനദി ഒന്നിച്ചാണ് കണ്ടത്. നീ പറഞ്ഞതുപോലെ ഒന്നും അതില്‍ ഇല്ലല്ലോ എന്നായിരുന്നു അവള്‍ ചിത്രം കണ്ട ശേഷം പറഞ്ഞത്. സിനിമ പാരമ്പര്യമില്ല എന്നത് സിനിമയില്‍ നില നില്‍ക്കുന്നതിന് ഒരു ഘടകമേയല്ല. ഫഹദിനും ദുല്‍ഖറിനുമെല്ലാം സിനിമയില്‍ നില്‍ക്കാന്‍ കഴിയുന്നത് അവര്‍ നല്ല നടന്മാരായത്‌കൊണ്ടാണ്.നല്ല സിനിമകള്‍ ചെയ്താല്‍ പ്രേക്ഷകര്‍ നമ്മെ ഉയര്‍ത്തുമെന്നും ടോവിനോ സന്തോഷപൂര്‍വ്വം പറയുന്നു.
Leave a Comment