മലയാളത്തിന്റെ യുവ താര നിര അണിനിരന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. യുവത്വം ആഘോഷിച്ച ആ ചിത്രത്തിലൂടെ പ്രണയത്തിലും ദാമ്പത്യത്തിലും ഒന്നിച്ച താരങ്ങളാണ് ഫഹദും നസ്രിയയും. എന്നാല്‍ അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ‘വലിയ കൂട്ടൊന്നും വേണ്ടെ’ന്ന് ഫഹദിനെയും നസ്രിയയെയും സംവിധായിക വിലക്കിയിരുന്നു. സിനിമയിലെ സ്വരച്ചേർച്ചയില്ലാത്ത ദമ്പതികളെ അവതരിപ്പിക്കുമ്പോൾ ആ കൂട്ട് അഭിനയത്തിൽ പ്രതിഫലിക്കാതിരിക്കാനാണ് അത്തരം ഒരു വിലക്ക് കൊണ്ട് വന്നത്. എന്നാല്‍ ഇരുവരും സെറ്റില്‍ തന്നെ അനുസരിച്ചില്ലെന്നു മാത്രമല്ല, അഞ്ജലിയെ നൈസായി പറ്റിച്ച് സെറ്റിൽവച്ചു തന്നെ പ്രണയവും തുടങ്ങിയിരുന്നു.
അഞ്ജലിയുടെ മൂന്നാമത്തെ ചിത്രമാണ് ‘കൂടെ’. നസ്രിയ പൃഥിരാജ് കൂടുകെട്ടില് ഒരുങ്ങുന്ന ചിത്രം ജൂലൈ ആറിനു തിയറ്ററിലെത്തും.
Post Your Comments