സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ സംബന്ധിച്ച് നിരവധി പേര് രംഗത്ത് വന്നിരുന്നു. ലൈംഗിക ചൂഷണത്തിന് വിധേയായി എന്ന ആരോപണവുമായി തെന്നിന്ത്യന്‍ സിനിമയിലെ എത്രയോ നടിമാര്‍ അവരുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു, ഇതുമായി ബന്ധപ്പെട്ടു നിരവധി പേര് അവരവരുടെ അഭിപ്രായങ്ങളും പങ്കുവെയ്ക്കാറുണ്ട്.
യുവ നടന് ടോവിനോ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെ
ഒരു നടിവഴങ്ങി കൊടുക്കില്ല എന്ന് തീരുമാനിച്ചാല്‍ അവിടെ തീരാവുന്ന പ്രശ്നമേയുള്ളൂ ഈ കാസ്റ്റിംഗ് കൗച്ച്. താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുളളവരൊന്നും ഇവിടെയില്ലെന്നും ടോവിനോ അഭിപ്രായപ്പെടുന്നു. ലൈംഗിക അതിക്രമം സ്ത്രീകള്‍ക്ക് നേരെ മാത്രമെല്ലെന്നും പുരുഷനെയും അത് തിരഞ്ഞു പിടിച്ച് ഉപദ്രവിക്കാറുണ്ടെന്നും ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ ടോവിനോ പങ്കുവെയ്ക്കുന്നു.
Post Your Comments