മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു അടുത്തിടെ അന്തരിച്ച നടൻ അബി.അബിയുടെ പെട്ടെന്നുണ്ടായ വിയോഗം പലർക്കും വിശ്വസിക്കാൻപോലും കഴിഞ്ഞിരുന്നില്ല. നടനും മിമിക്രി കലാകാരനുമായ അബിയുടെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് നടിയും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി.
കോഴിക്കോട് മുതൽ എറണാകുളം വരെ ഒരിക്കൽ അബിയ്ക്കൊപ്പം ട്രെയിൻ യാത്ര ചെയ്ത അനുഭവമാണ് സുരഭി ഫെയ്സ്ബുക്കിൽ കുറിച്ചത്. “അഭിയെട്ടാ… യാത്രാമൊഴി പറയുന്നില്ല… എന്നും മനസിലുണ്ടാവും ആ ചിരിയും നിറഞ്ഞ സ്നേഹവും..” എന്ന് പറഞ്ഞുകൊണ്ടാണ് സുരഭി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
സുരഭിയുടെ കുറിപ്പ് വായിക്കാം;
Post Your Comments