BollywoodCinemaNEWS

കയ്യടിക്കാം കണ്ടുപഠിക്കാം ; കുടുംബത്തിനു വേണ്ടി സിനിമ നിഷേധിച്ച് കരീന

ബോളിവുഡിലെ തന്നെ ഏറ്റവും മികച്ച ഓഫര്‍ ലഭിച്ചിട്ടും അതിനെതിരെ മുഖം തിരിച്ചിരിക്കുകയാണ് കരീന കപൂര്‍. കുടുംബത്തിനും കുഞ്ഞിനും വേണ്ടി ഇപ്പോള്‍ സിനിമ ചെയ്യാനാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കരീന. മകന്‍ തൈമൂര്‍ സ്കൂള്‍ പഠനം ആരംഭിച്ചു കഴിഞ്ഞു അവനെ നോക്കുന്ന തിരക്കിലാണ് താരം അതിനാല്‍ തന്നെ ഇപ്പോള്‍ വരുന്ന പ്രോജക്റ്റുകള്‍ എല്ലാം കരീന ഉപേക്ഷിക്കുകയാണെന്നാണ് വിവരം. അശുതോഷ് ഗൊവാരിക്കറുടെ പുതിയ ചിത്രമാണ് കരീന നിഷേധിച്ചിരിക്കുന്നത്. ബോളിവുഡിലെ തന്നെ മറ്റു ചില പ്രധാന സിനിമകളോടും നോ പറഞ്ഞതായാണ് വിവരം.

ലഗാന്‍, ജോധാ അക്ബര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അശുതോഷ്. അശുതോഷിന്‍റെ ചിത്രം കരീന ഉപേക്ഷിക്കണ്ട എന്നായിരുന്നു ഭൂരിഭാഗം ആരാധകരുടെയും പ്രതികരണം. പക്ഷെ കുടുംബത്തിന്റെ സന്തോഷത്തിനായി നല്ല അവസരങ്ങള്‍ പോലും വേണ്ടെന്നു വെയ്ക്കുന്ന കരീന പല നടിമാര്‍ക്കും മാതൃക ആണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button