ഓസ്ട്രേലിയയില്‍ നടന്ന മോഹന്‍ലാലിന്റെ സ്റ്റേജ് ഷോ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഗാനം റെക്കോഡ് ചെയ്ത ശേഷം മോഹന്‍ലാല്‍ അതിനനുസരിച്ച് ചുണ്ടനക്കി പാടിയതാണ് എന്നായിരുന്നു ആരോപണം. നടി പ്രയാഗ മാര്‍ട്ടിനൊപ്പം ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചത്, മോഹന്‍ലാല്‍ സ്റ്റേജില്‍ ലൈവായി പാടുന്നതിനൊപ്പം റെക്കോഡ് ചെയ്ത ഗാനം മുന്‍പേ പോയതും വീഡിയോയില്‍ വ്യക്തമായിരുന്നു.
ഇതുമായി ബന്ധപ്പെട്ടു ഷോയുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ സിറാജ് ഖാന്. പറയുന്നതിങ്ങനെ
ഞാന്‍ സിറാജ് ഖാന് വിവാദമായ ഓസ്ട്രേലിയന്‍ മോഹന്‍ലാല്‍ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും ആര്‍ട്ടിസ്റ്റ് മാനേജരും കൂടിയാണ്. ഞാന്‍ ഒരു മമ്മൂട്ടി ഫാന്‍ ആണ്. പക്ഷെ ഒരു കാര്യം ആധികാരികമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഓസ്ട്രേലിയയില്‍ അവതരിപ്പിച്ച ഷോ ഒരു കംപ്ലീറ്റ് മോഹന്‍ലാല്‍ ഷോ എന്ന് വേണെമെങ്കില്‍ പറയാം. ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജില്‍ എത്തുന്ന രീതിയില്‍ ആയിരുന്നു ഇതിന്റെ ഡയറക്ടര്‍ ജീസ് വിജയന് സാര്‍ ഈ ഷോ ക്രിയേറ്റ് ചെയ്തത്. തുടര്‍ച്ചയായി ഡാന്‍സും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോള്‍ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ് സോങ് റെക്കോഡ് ചെയ്ത് ലിപ്സിങ്കില്‍ പാടാം എന്ന് പ്ലാന്‍ ചെയ്തത്. എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങള്‍ സ്വയം വിലയിരുത്തരുത്. ഞാന്‍ ഒന്ന് ഉറപ്പിച്ചു പറയാം ഇതുപോലെ ഒരു സ്റ്റാര്‍ നൈറ്റില്‍ കൂടെ ഉള്ളവര്‍ക്ക് തികച്ചും ഒരു പോസിറ്റീവ് എനര്‍ജി നല്കുവാനും ഒരു ഷോയില്‍ ഇത്രയും അധികം കലാപരിപാടികള്‍ അവതരിപ്പിക്കുവാനും ഇന്ന് മലയാളം സിനിമയില്‍ മോഹന്‍ലാല്‍ എന്ന മഹാ നടനല്ലാതെ ചങ്കുറപ്പുള്ള ഒരു നടന്മാരും ഉണ്ടാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു- സിറാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
Post Your Comments