സിനിമാ ലോകത്തെ പിടിച്ചുലച്ചിരിക്കുകയാണ് യുവ നടന് നാനിയ്ക്കെതിരെ നടി ശ്രീറെഡി ഉയര്‍ത്തിയ ലൈംഗിക വിവാദം. നിരവധി യുവ നടിമാരെ ചൂഷണം ചെയ്ത നാനിയെ അവരുടെ കണ്ണുനീര് പിന്തുടരുന്നുണ്ടെന്നു മുന്‍പ് ശ്രീ റെഡി പറഞ്ഞിരുന്നു. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടിയ്ക്കെതിരെ മാന നഷ്ട കേസ് നല്കാന് ഒരുങ്ങുകയാണെന്നും നടന് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതിനു പ്രതികരണവുമായി എത്തിയ ശ്രീറെഡി താനുമായി ലൈംഗിക ബന്ധം നടന്നിട്ടില്ലെന്ന് കുടുംബത്തെ പിടിച്ചു സത്യം ചെയ്യാന്‍ നടനെ വെല്ലുവിളിച്ചിരുന്നു.
വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ നടിയ്ക്കെതിരെ വിമര്‍ശനവുമായി നാനിയുടെ ഭാര്യ അഞ്ചു രംഗത്തെത്തി. ഈ മേഖലയിൽ പ്രശസ്തിക്കു വേണ്ടിയാണ് ഇവര്‍ ചെയ്യുന്നത്. ആരുടേയും ജീവിതത്തെക്കുറിച്ചും ചിന്തിക്കാതെ വൃത്തികേടുകള്‍ കാട്ടികൂട്ടുന്നവര് പറയുനത് ലോകം വിശ്വസിക്കില്ല എന്നും അഞ്ചു സമൂഹ മാധ്യമങ്ങളില്‍ കുറിക്കുന്നു.
read also :തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി യുവ നടി; സിനിമാ ലോകത്ത് ഞെട്ടല്‍
Post Your Comments