സിനിമയില്‍ വിജയ പരാജയങ്ങള്‍ സാധാരണം. സമീപകാലത്തായി ചര്‍ച്ച കോടികളുടെ ക്ലബ്ബില്‍ കയറുന്നതാണ്. കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം തെലുഗു സിനിമയിലെ സമീപകാലത്ത് ഏറ്റവും കുറവ് വരുമാനം നേടിയ സിനിമ എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓഫീസര്‍.
രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത് നാഗാര്‍ജുന പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഓഫീസര്‍. നാഗാര്‍ജുനയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണിതെന്നും തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോളിവുഡ് ചിത്രം ടേക്കണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഓഫീസര്‍ ഒരുക്കിയിരിക്കുന്നത്. രാം ഗോപാല്‍ വര്‍മയും നാഗാര്‍ജുനയും ഒന്നിക്കുന്ന ചിത്രമായതിനാല്‍ വിതരണക്കാരും ആരാധകരും ഏറെ പ്രതീക്ഷയോടു കൂടിയാണ് ചിത്രത്തെ കണ്ടിരുന്നത്. എന്നാല്‍ ജൂണ്‍ 1 ന് പുറത്തിറങ്ങിയ ഈ ചിത്രം ഒരാഴ്ച പോലും തിയേറ്ററുകളില്‍ ഓടിയില്ലയെന്നും ആകെ 75 ലക്ഷം രൂപമാത്രമാണ് ഓഫീസറിന് ആന്ധ്രപ്രദേശില്‍ നിന്ന് ലഭിച്ച വരുമാനമെന്നും തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments