ബോളിവുഡ് വിവാദ നായികയാണ് സ്വര ഭാസ്കര്‍. താരത്തിന്റെ പുതിയ ചിത്രമായ വീരേ ദി വെഡ്ഡിങ് റിലീസിന് മുന്‍പേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായത് നടിയുടെ സ്വയംഭോഗ രംഗമാണ്. ഈ വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍.
വിവാദങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്. അതെപ്പോഴും തുറന്ന ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുമെന്നും അഭിപ്രായപ്പെട്ട കരണ്‍ സ്വയം ഭോഗ രംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറായ നടിയെയും സംവിധായകനെയും അഭിനന്ദിച്ചു. മോശമായ പ്രതികരണങ്ങളും, ട്രോളുകളും ഒക്കെ ഉണ്ടായെങ്കിലും സ്വയംഭോഗം എന്ന വിഷയം ചര്‍ച്ചകളില്‍ ഇടം നേടാന്‍ ഈ വിവാദം കാരണമായെന്നും താരം അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ ദൈവത്തിന് നിരക്കാത്തതു ദൈവദൂഷണമാണെന്നുമൊക്കെ കരുതിയിരിക്കുന്ന ആളുകള്‍ ഈ വിഷയത്തെകുറിച്ച് മുന്‍നിര മാധ്യമങ്ങളിലൂടെ സംസാരിക്കാന്‍ തുടങ്ങിയെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.
Post Your Comments