രജനികാന്തിന്റെ ചിത്രങ്ങളിലെ നായികമാരെക്കുറിച്ച് പ്രേക്ഷകർക്ക് ഒരുവിധം കണക്കുകൂട്ടലുകൾ ഉണ്ട്. എന്നാൽ ആ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു രജനിയുടെ ഏറ്റവും പുതിയ ചിത്രം കാലായിലെ നായിക എത്തിയത്.
തമിഴ് നടി ഈശ്വരി റാവു അവതരിപ്പിച്ച ‘സെൽവി’ എന്ന കഥാപാത്രം രജനിയുടെ ആരാധകരുടെ മുഴുവൻ സങ്കൽപ്പങ്ങളെയും മാറ്റിമറിക്കുകയാണുണ്ടായത്. തട്ടുപൊളിപ്പൻ ഡാൻസുമായി നായകനൊപ്പം ചുവടു വയ്ക്കുന്ന നായികയല്ല ഈ കഥാപാത്രം. അഴകിയ തമിഴ് പെണ്ണായി, നല്ലൊരു വീട്ടമ്മയായി സർവ്വോപരി കരുത്തുറ്റ കഥാപാത്രമായി സ്ക്രീനിലെത്തുന്ന ഈശ്വരി സിനിമാ ലോകത്തിന്റെ മുഴുവൻ കൈയ്യടി ഏറ്റുവാങ്ങുകയാണ്.
തെന്നിന്ത്യൻ പ്രേക്ഷകർക്ക് അപരിചിതയല്ല ഈ നായിക. തെലുങ്ക്–തമിഴ് സിനിമകളിലും സീരിയലിലും സജീവമായ നടിയാണ് ഈശ്വരി റാവു. കൂടാതെ ഒരു മലയാള ചിത്രത്തിലും ഈശ്വരി നായികയായി എത്തിയിരുന്നു. 1992ൽ റിലീസ് ചെയ്ത ഊട്ടിപ്പട്ടണം എന്ന സിനിമയാണ് ഈശ്വരിയുടെ മലയാള ചിത്രം. ജയറാമും സിദ്ദിഖും പ്രധാനവേഷങ്ങളിലെത്തിയ സിനിമയിൽ രഞ്ജിനി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ഈശ്വരി അവതരിപ്പിച്ചത്.
എന്നാൽ കാലായിലേക്ക് പാ. രഞ്ജിത്തിന്റെ വിളിയെത്തിയ നിമിഷത്തെ അമ്പരപ്പോടെയാണ് ഈശ്വരി ഓർത്തെടുക്കുന്നത്. രജനി സാറിന്റെ അമ്മ വേഷം ചെയ്യാനായിരിക്കും ആ വിളിയെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് ഈശ്വരി റാവു പറഞ്ഞു. എന്തായാലും തെന്നിന്ത്യൻ നായികമാർക്കെല്ലാം ഒരു തിരിച്ചടിയായി മാറുകയാണ് ഈ താരം.
Post Your Comments