മലയാളത്തിലെ യുവനിര സംവിധായകരിൽ പ്രമുഖനാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ ബേസിലിന്റെ ചിത്രങ്ങൾ ഹിറ്റുകളായിരുന്നു. ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ടായിരുന്നു ബേസിലിന്റെ തുടക്കം. പ്രിയംവദ കാതരയാണോ?’ ‘ഒരു തുണ്ട് പടം’ എന്നിവയായിരുന്നു ബേസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹ്രസ്വചിത്രങ്ങള്‍.
ഒരു വൈദികന്റെ മകനായിരുന്നിട്ടും ധാരാളം പരിമിതികൾ ഉണ്ടായിരുന്നിട്ടും മലയാളത്തിൽ അറിയപ്പെടുന്ന ഒരു സംവിധായകനായി മാറിയതിന്റെ പിന്നിലെ കഥകൾ ബേസിൽ പ്രേക്ഷകരോട് പങ്കുവയ്ക്കുകയുണ്ടായി.
ദൂരദർശനിൽ വരുന്ന ചിത്രങ്ങൾ മാത്രമാണ് കണ്ടിരുന്നത്. അച്ഛന്‍ ഒരു വൈദികനായതുകൊണ്ട് സിനിമ കാണാൻ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു . എന്റെ അച്ഛന്റെ അച്ഛന്‍ ആകെ ജീവിതത്തില്‍ കണ്ടിരിക്കുന്ന സിനിമ ജീവിതനൗകയാണ്. അതുകൊണ്ട് തന്നെ സിനിമാപരമായ യാതൊരു പാരമ്പര്യവും ഇല്ല. പിന്നെ വയനാട്ടില്‍ അങ്ങനെ അധികം സിനിമാക്കാരില്ല. ചിത്രീകരണങ്ങള്‍ പോലും നന്നേ കുറവാണ്. അബു സലിം ആണ് വയനാട്ടിലെ പ്രധാന സിനിമാക്കാരന്‍.
പിന്നീട് മലയാള സിനിമ വല്ലപ്പോഴും തീയേറ്ററില്‍ പോയി കാണാറുണ്ടായിരുന്നു . അച്ഛന്‍ കൂടെ അങ്ങനെ വരാറില്ല. പള്ളീലച്ചന്മാര്‍ സിനിമയ്ക്ക് പോകാന്‍ പാടില്ലെന്നുള്ള ഒരു പൊതുവായ സങ്കല്‍പം ഉണ്ടല്ലോ. ഒന്നോ രണ്ടോ സിനിമയ്‌ക്കേ അച്ഛന്‍ വന്നിട്ടുള്ളൂ. അതും തിയേറ്ററില്‍ ക്യാബിനിലൊക്കെ കൊണ്ടിരുത്തിയാണ് കണ്ടിട്ടുള്ളത്. എനിക്ക് മിമിക്രി ഇഷ്ടമായിരുന്നു. ഇടയ്‌ക്കൊക്കെ ചെയ്യാറുണ്ടായിരുന്നു.
ഞാന്‍ ഷോര്‍ട്ട് ഫിലിം ചെയ്ത സമയത്ത് അച്ഛന്റെ പ്രധാന പ്രശ്‌നം എന്തായിരുന്നു എന്ന് വച്ചാല്‍ വീട്ടിൽ ആരെങ്കിലും വരുന്ന സമയത്ത് മകന്‍ ഒരു ഷോര്‍ട്ട് ഫിലിം എടുക്കുത്തിട്ടുണ്ട് അത് ‘ഒരു തുണ്ടുപട’മാണെന്നൊന്നും പറയാന്‍ പറ്റില്ല എന്നുള്ളതായിരുന്നു. അതുകൊണ്ട് അതിനെപ്പറ്റി മിണ്ടില്ലായിരുന്നു. പ്രിയംവദ കാതരയാണോ എന്ന ഷോര്‍ട്ട് ഫിലിമിനെപ്പറ്റി പറയാറുണ്ട്. ഇതിനെപ്പറ്റി ചോദിച്ചാല്‍ മിണ്ടാതിരിക്കും. ആദ്യം എന്റെ സിനിമ പ്രേമം അംഗീകരിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു അച്ഛനും ഇടവകക്കാർക്കും എന്നാൽ ഇപ്പോൾ അതെല്ലാം മാറിയെന്നും ബേസിൽ പറഞ്ഞു.
Post Your Comments