TollywoodWOODs

താനുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്ന് സത്യം ചെയ്യാന്‍ നടനോട് വെല്ലുവിളിയുമായി നടി

സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. യുവ നടി ശ്രീറെഡ്ഡി നടന്‍ നാനിയ്ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെലുങ്ക് സിനിമാ മേഖലയെ ആകെ കുലുക്കിയിരിക്കുകയാണ്.

മുഖംമൂടി വച്ച്‌ ജീവിക്കുന്ന നാനി ഒരുപാട് പെണ്‍കുട്ടികളെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും എല്ലാറ്റിനും ദൈവം കണക്ക് ചോദിക്കുമെന്നും ശ്രീ റെഡ്ഡി പറഞ്ഞിരുന്നു.   ഈ ആരോപണങ്ങള്‍ക്ക് മറുപടിയായി നാനി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. നടിയ്ക്കെതിരെ മനനഷ്ടകേസിനു ഒരുങ്ങുകയാണ് താനെന്നും നാനി അറിയിച്ചിരുന്നു. എന്നാല്‍ നാനിയുടെ വാര്‍ത്താകുറിപ്പിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി.

nani

തീര്‍ത്തും സഭ്യമല്ലാത്ത ഭാഷയിലാണ് ശ്രീ റെഡ്ഡിയുടെ പ്രതികരണം. താനുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച്‌ ആണയിടാനും നാനിയോട് ശ്രീ റെഡ്ഡി പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button