ഒരുകാലത്ത് മലയാളം, തമിഴ് തുടങ്ങിയ ഭാഷകളില്‍ തിളങ്ങി നിന്ന നടിയാണ് രഞ്ജിത. മോഹന്‍ലാല്‍ ചിത്രം ഒരു യാത്രാ മൊഴിയിലെ താരത്തെ ആരാധകര്‍ അത്രപെട്ടന്നു മറക്കില്ല. പക്ഷെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പേരിലല്ല താരം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. വിവാദ നായിക രഞ്ജിതയുടെ ജീവിത കഥയറിയാം.
READ ALSO: ഒരുകാലത്ത് ആരാധകരുടെ പ്രിയതാരങ്ങളായിരുന്ന ഈ നടിമാര്‍ക്ക് സംഭവിച്ചത്
ഒരു കാലത്ത് തെന്നിന്ത്യയിലെ താര സുന്ദരിയായി അറിയപ്പെട്ടിരുന്ന നടി രഞ്ജിതയുടെ ആദ്യകാല പേര് ശ്രീവല്ലിയെന്നാണ്. ആന്ധ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ നന്ദി പുരസ്‌കാരം നേടിയ ഈ അഭിനേത്രിയ്ക്ക് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ പി. ഭാരതിരാജയാണു രഞ്ജിത എന്ന പേരു നല്‍കിയത്. ഇദ്ദേഹം തന്നെയാണ് 1992ല്‍ നാടോടി തെന്‍ഡ്രല്‍ എന്ന ചിത്രത്തിലൂടെ രഞ്ജിതയെ തമിഴില്‍ അവതരിപ്പിച്ചത്.
1996ല്‍ എസ്.വി. കൃഷ്ണ റെഡ്ഡിയുടെ തെലുങ്ക് സിനിമയായ ‘മാവിച്ചിഗുരു’ എന്ന സിനിമയില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഇവര്‍ക്കു ലഭിച്ചു. സിനിമയില്‍ തിളങ്ങുന്നതിനിടെയാണ് സൈനിക മേജര്‍ രാകേഷ് മേനോനെ നടി വിവാഹം കഴിച്ചത്.
കോളജ് കാലം മുതല്‍ പരസ്പരം അറിയാമായിരുന്ന ഇരുവരും 2000-ല്‍ വിവാഹിതരായി. എന്നാല്‍ 2007ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും കുറച്ചു നാല്‍ മാറിനിന്ന നടി പിന്നീട് നായികയില്‍നിന്നും സഹനടിയിലേക്ക് ഒതുങ്ങികൊണ്ട് രണ്ടാം വരവും നടത്തി. സിനിമയ്ക്കൊപ്പം തമിഴ് സീരിയലുകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അവസരങ്ങള്‍ കുറഞ്ഞതോടെ സിനിമാ മേഖലയില്‍ നിന്നും അകന്ന രഞ്ജിത സ്വാമി നിത്യാന്ദയുടെ ആശ്രമത്തില്‍ ശിഷ്യയാകുകയും മാ ആനന്ദമയിയായി മാറുകയും ചെയ്തു.
സ്വാമിക്കൊപ്പമുള്ള താരത്തിന്റെ ലൈംഗിക വീഡിയോ പുറത്തു വന്നതോടെ നടി വിവാദത്തിലായി. ഏഴു വര്‍ഷത്തിനു മുന്പ് ഇറങ്ങിയ വീഡിയോ കെട്ടി ചമച്ചത് ആണെന്ന വാദമാണ് നടി ഉയര്‍ത്തിയത്. എന്നാല്‍ വീഡിയോ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നു. എന്നാല്‍ ഈ കേസുകളെല്ലാം ആളുകളുടെ മറവിയിലേക്കു പോയതോടെ വീണ്ടും ആശ്രമത്തില്‍ സജീവമാകുകയാണ് നടി.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് അമിത വേഗത്തില്‍ വന്ന താരത്തിന്റെ വാഹനം അപകടത്തില്പ്പെട്ടതും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ആളുകള്‍ വാഹനം കയ്യേറ്റം ചെയ്തതും വാര്‍ത്തയായിരുന്നു.
Post Your Comments