താര പ്രണയം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. കട്ടപ്പനയിലെ ഋത്വിക് റോഷൻ , മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ ലിജോമോളും കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടൻ ഷാലു റഹീമും പ്രണയത്തിലാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത. ഇപ്പോഴിതാ വാർത്തയ്ക്ക് പിന്നിലെ സത്യം തുറന്നു പറയുകയാണ് നടന്‍ ഷാലു. ‘ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് അല്ലാതെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ ദയവ് ചെയ്ത് ഇനി ഇങ്ങനെയുള്ള ഫേക്ക് ന്യൂസ് പരത്തരുത്’ ഷാലുവിന്റെ വാക്കുകൾ ഇങ്ങനെ.
സോഷ്യല്‍ മീഡിയയില്‍ വ്യാജ വിവാഹ വാര്‍ത്ത പ്രചരിച്ചപ്പോള്‍ ലിജോ മോളും ഇതെക്കുറിച്ച് പ്രതികരിച്ചിരുന്നു. അന്ന് ലിജോ മോൾ പറഞ്ഞതിങ്ങനെ. ‘വ്യാജ കല്യാണ വാർത്തയുടെ ഉറവിടം എവിടുന്നെന്ന് ചോദിച്ചാൽ കൈമലർത്തുകയേ നിവർത്തിയുള്ളൂ. ഞാനും ഷാലു റഹിമും പ്രണയത്തിലാണ്. വീട്ടുകാരുടെയും സുഹൃത്തുകളുടെയും അറിവോടെയാണ് ഞങ്ങളുടെ ബന്ധം. അതിൽ എന്താണ് ഇത്ര ഒളിക്കാൻ. പിന്നെ ഇതൊന്നുമറിയാത്ത ചിലർ ഞങ്ങളുടെ സെൽഫി കണ്ടിട്ട് ഞങ്ങൾ വിവാഹിതരായി എന്ന് വിധിയെഴുതുകയായിരുന്നു. ‘കല്യാണം കഴിഞ്ഞത്’ ഇതുവരെ വീട്ടിൽ അറിഞ്ഞിട്ടില്ല. അവർക്ക് എന്നെ അറിയാം. അതുകൊണ്ട് ഇത്തരം ഗോസിപ്പുകൾ അവർ വിശ്വസിക്കില്ല.
Post Your Comments