എന്തായാലും മലയാളത്തിലെ നടി ഇനിയയില്‍ നിന്നും ആരും ഇങ്ങനെയൊരു കാര്യം പ്രതീക്ഷിക്കില്ല. സിനിമയില്‍ അഭിനയിച്ച ശേഷം സ്വന്തം പ്രതിഫലവും വാങ്ങി അടുത്ത സിനിമാ സെറ്റില്‍ പോയി മേക്കപ്പ് ഇടാനുള്ള ധൃതിയിലാണ് പല നടിമാരും,അവിടെയാണ് ഇനിയ എന്ന കലാകാരി വ്യത്യസ്തയാകുന്നത്.
കാന്‍സര്‍ രോഗികള്‍ക്കുള്ള ധനശേഖരണാര്‍ഥം മിയ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ പുറത്തിറക്കിയാണ് ഇനിയ മറ്റു നടിമാര്‍ക്ക് മാതൃകയാകുന്നത്. തലസ്ഥാനത്ത് ചിത്രീകരിച്ച വീഡിയോ ആല്‍ബം ഇനിയ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇനിയയുടെ പുതിയ തീരുമാനത്തെ പിന്തുണച്ച് സിനിമയിലെ നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞു.
Post Your Comments