മോഹന്‍ലാല്‍ അവതാരകനാകുന്ന മലയാളം ബിഗ്ബോസ് ; മത്സരാര്‍ത്ഥികള്‍ ഇവരെന്ന് സൂചന ;അന്തംവിട്ടു പ്രേക്ഷകര്‍

ജനപ്രീതി നേടിയ ടിവി റിയാലിറ്റി ഷോ ബിഗ്‌ ബോസിന്റെ മലയാളം പതിപ്പ് പ്രേക്ഷകരുടെ സ്വീകരണ മുറിയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി . മോഹന്‍ലാല്‍ അവതാരകനാകുന്ന ഷോയില്‍ ശ്രീശാന്തും, രമേശ്‌ പിഷാരടിയും ഉള്‍പ്പടെയുള്ളവര്‍ മത്സരാര്‍ത്ഥികളായേക്കുമെന്നാണ് സൂചന. ഏഷ്യാനെറ്റ് ആണ് ബിഗ്ബോസിന്റെ മലയാളം പതിപ്പ് സംപ്രേഷണം ചെയ്യുന്നത്.

വനിതകളുടെ ലിസ്റ്റില്‍ നിന്നും രഞ്ജിനി ഹരിദാസ്‌, പ്രിയാ വാര്യര്‍,(ഒരു അഡാര്‍ ലവ്), കനി കുസൃതി എന്നിവരുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്, ഏതായാലും മിനി സ്ക്രീന്‍ പ്രേക്ഷകര്‍ ഷോയെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

ബോളിവുഡില്‍ സല്‍മാന്‍ ഖാനും, തമിഴില്‍ കമല്‍ഹാസനും അവതരിപ്പിച്ച് വിജയം നേടിയ ബിഗ്‌ബോസ് മലയാളത്തിലെത്തുമ്പോള്‍ പ്രോഗ്രാം കൂടുതല്‍ ഹിറ്റാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. മുന്‍പ് സൂര്യ ടിവി ബിഗ്‌ബോസിന് സമാനമായ രീതിയിലുള്ള മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ സംപ്രേഷണം ചെയ്തിരുന്നു.

Share
Leave a Comment