ജനപ്രീതി നേടിയ ടിവി റിയാലിറ്റി ഷോ ബിഗ് ബോസിന്റെ മലയാളം പതിപ്പ് പ്രേക്ഷകരുടെ സ്വീകരണ മുറിയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി . മോഹന്‍ലാല്‍ അവതാരകനാകുന്ന ഷോയില്‍ അവതാരകനായ ഗോവിന്ദ് പത്മ സൂര്യയും സീരിയല്‍ നടി അര്‍ച്ചനയും മത്സരാര്ത്ഥികളായേക്കുമെന്നാണ് സൂചന. ഏഷ്യാനെറ്റ് ആണ് ബിഗ്ബോസിന്റെ മലയാളം പതിപ്പ് സംപ്രേഷണം ചെയ്യുന്നത്.മിനി സ്ക്രീന്‍ പ്രേക്ഷകര്‍ ഷോയെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പടെയുള്ള മറ്റു നിരവധി പ്രമുഖ താരങ്ങളുടെ പേരുകളും സംഘാടകരുടെ പരിഗണനയിലുണ്ട്.
ബോളിവുഡില്‍ സല്മാന് ഖാനും, തമിഴില്‍ കമല്‍ഹാസനും അവതരിപ്പിച്ച് വിജയം നേടിയ ബിഗ്ബോസ് മലയാളത്തിലെത്തുമ്പോള്‍ പ്രോഗ്രാം കൂടുതല്‍ ഹിറ്റാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
Post Your Comments