ഇളയദളപതി വിജയ്ക്ക് തമിഴകത്ത് മാത്രമല്ല കേരളത്തിലും ആരാധകര്‍ ഏറെയാണ്. താരത്തിന്റെ പുതിയ ചിത്രമായ ദളപതി 62വിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ അവസരത്തില്‍ വിജയ്ക്ക് ഇനി സിനിമകള്‍ ലഭിക്കുമോ എന്ന കാര്യം സംശയമാണെന്ന അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് യുവ നടി അബര്‍ണദി. ആര്യയുടെ വധുവിനെ കണ്ടെത്തല്‍ റിയാലിറ്റി ഷോയായ എങ്ക വീട്ടു മാപ്പിളൈയിലൂടെ പ്രശസ്തയായ താരമാണ് അബര്‍ണദി.
വിജയുടെ അച്ഛനും തമിഴിലെ സൂപ്പര്‍ ഹിറ്റ് നിര്‍മാതാവുമായ എസ്.എ.ചന്ദ്രശേഖര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ട്രാഫിക് രാമസ്വാമി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് താരം ഇത് തുറന്നു പറഞ്ഞത്. വളരെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ എസ്.എ ചന്ദ്രശേഖര്‍ കാഴ്ച വച്ചതെന്നും അതിനാല്‍ തന്നെ വിജയ്ക്ക് ഇനി ഭാവിയില്‍ ചിത്രങ്ങള്‍ വരാന്‍ സാധ്യത ഉണ്ടോ എന്ന് സംശയമുണ്ടെന്നുമാണ് അബര്‍ണദി പറയുന്നത്. ഈ സിനിമ അതിന്റെ ഉള്ളടക്കം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകും. ഞാന്‍ ഈ ടീമിനും സംവിധായകന് വിക്കിക്കും എല്ലാ വിധ ആശംസകളും അബര്‍ണദി പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തകനും ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളുമായിരുന്ന ട്രാഫിക് രാമസ്വാമിയുടെ ജീവിതം ആസ്പദമാക്കി വിക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാഫിക് രാമസ്വാമി. നിര്‍മാതാവും നടനുമായ ആര്.കെ സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Post Your Comments