GeneralMollywoodMovie Gossips

വളരെക്കാലം നീണ്ടു നിന്ന പിണക്കത്തിന് അവസാനമായി; ആഘോഷവേളയില്‍ ഒന്നിച്ച് താരങ്ങള്‍

സിനിമാ മേഖലയിലെ ഇണക്കങ്ങളും പിണക്കങ്ങളും പലപ്പോഴും വാര്‍ത്തയാകാറുണ്ട്. അത്തരം ഒരു വാര്‍ത്തയാണ് ഇപ്പോള്‍ മലയാള സിനിമ മേഖലയില്‍ നിന്നും പുറത്ത് വരുന്നത്.

സംവിധായകന്‍ ജോഷി ഒരുക്കിയ ചിത്രമാണ് ’സലാം കാശ്മീര്‍’. ഈ ചിത്രത്തില്‍ സംഘട്ടന രംഗങ്ങളില്‍ സഹായിയായി സംവിധായകന്‍ മേജര്‍ രവിയുമുണ്ടായിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെറ്റില്‍ എത്തിയ നടന്‍ ഉണ്ണി മുകുന്ദനും മേജര്‍ രവിയും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതായി മുമ്പ് വാര്‍ത്തകളില്‍ വന്നിരുന്നു.

തന്റെ മകന്റെ പ്രായം പോലും ഉണ്ണിമുകുന്ദന് ഇല്ലെന്നും അതിനാല്‍ തന്നെ തനിക്ക് ഉണ്ണിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും മേജര്‍ രവി പ്രതികരിച്ചിരുന്നു.എന്നാല്‍ പിന്നിട് ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ വന്നതോടെ പ്രശ്‌നം ഗുരുതരമാണെന്ന് പ്രചരിച്ചിരുന്നു.  എന്നാല്‍ ഇപ്പോള്‍ ഈ  പിണക്കത്തിന്റെ മഞ്ഞുമല ഉരുകിക്കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ലുലു മാരിയറ്റ് ഹോട്ടലില്‍ സംവിധായകന്‍ മേജര്‍ രവിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഇവിടെ ആശംസകളുമായി ഉണ്ണിമുകുന്ദനും എത്തി. മേജര്‍ രവിയും ഉണ്ണിയും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രവും പുറത്തു വന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പിണക്കം മാറിക്കഴിഞ്ഞുവെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button