മാസ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നടനാണ് വിജയ്. ഇളയ ദളപതി വിജയ്ക്ക് തമിഴകത്ത് മാത്രമല്ല കേരളത്തില്‍ ആരാധകര്‍ നിരവധിയാണ്. മസാല ചേര്‍ത്ത ചിത്രങ്ങള്‍ ആണെങ്കില്‍ തന്നെയും സാമൂഹിക പ്രശ്നങ്ങള്‍ കോര്‍ത്തിണക്കിയാണ് ഓരോ വിജയ് ചിത്രവും എത്തുന്നത്. അതുകൂടാതെ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നത് വിജയുടെ പ്രത്യേകതയാണ്. എന്നാല്‍ വിജയുടെ പുതിയ തീരുമാനത്തില്‍ ആരാധകര്‍ വളരെ നിരാശയിലാണ്.
ജൂണ്‍ 22 നടന്റെ ജന്മദിനമാണ്. വളരെ മികച്ച രീതിയില്‍ ജന്മദിനം ആഘോഷിക്കാന്‍ ആരാധകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷങ്ങള്‍ വേണ്ടെന്ന തീരുമാനത്തിലാണ് താരം. തൂത്തുക്കൂടി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പിറന്നാളോഘോഷം വേണ്ടെന്ന് വിജയ് ആരാധകരെ അറിയിച്ചിരിക്കുന്നത്. നേരത്തെ തൂത്തുക്കുടിയില്‍ ആരെയും അറിയിക്കാതെയുളള വിജയുടെ അപ്രതീക്ഷിത സന്ദര്‍ശനം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വെടിവെയ്പ്പില്‍ മരിച്ച ആളുകളുടെ കുടുംബത്തെ നേരില്‍ കണ്ടു ആശ്വസിപ്പിക്കുകയും അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തിരുന്നു.
ദളപതി 62വാണ് വിജയുടെ പുതിയ ചിത്രം. എആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.
Post Your Comments