തെലുങ്ക് താരം നാനിക്കതിരെ കടുത്ത ആരോപണങ്ങളാണ് നടി ശ്രീ റെഡ്ഡി ഉന്നയിച്ചത്. തന്നെ ലൈംഗികമായി ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ നാനിയും ഉണ്ടെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. നാനിയുമൊത്തുള്ള ചിത്രം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുമെന്നും താരം അറിയിച്ചിരുന്നു, ഇതിനു പിന്നാലെയാണ് ശ്രീ റെഡ്ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാനി രംഗത്തെത്തിയത്.
മൃദു സമീപനമുള്ളബി ഒരാളയതിനാലാണ് ശ്രീ റെഡ്ഡി തന്നെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതെന്നും വാര്‍ത്ത സമ്മേളനത്തിനിടെ നാനി പ്രതികരിച്ചു.
“നിങ്ങളെപ്പോലെ തരം താഴ്ന്ന പ്രതികരണങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല. നിങ്ങളുടെ ആവശ്യവും അത് തന്നെയാണ്. ഞാന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അതിന്റെ ആദ്യപടിയായി വക്കീന്‍ നോട്ടീസ് അയച്ചു കഴിഞ്ഞു. മാനനഷ്ടക്കേസാണ് നല്‍കിയിരിക്കുന്നത്. നാനി വ്യക്തമാക്കുന്നു.
Post Your Comments