ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച് രജനീകാന്ത് ചിത്രം കാല. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം നാല് ദിനം കൊണ്ട് നൂറു കോടി പിന്നിട്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ് നാട്ടില്‍ നിന്നുമാത്രമായി 35 കോടിയോളം കാല കളക്റ്റ് ചെയ്തു കഴിഞ്ഞു. മേക്കിംഗ് ശൈലിയില്‍ കബാലിയേക്കാള്‍ മുന്നില്‍ നില്ക്കുന്ന ചിത്രമെന്നാണ് കാലയെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്, ആദ്യ ദിവസങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടാതിരുന്ന ചിത്രത്തിന് രണ്ടാം ദിവസം മുതല്‍ ഭേദപ്പെട്ട കളക്ഷന്‍ ലഭിച്ചു തുടങ്ങുകയായിരുന്നു, ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊരു രാഷ്ട്രീയ സിനിമ ആദ്യമാണെന്നാണ് കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ വിലയിരുത്തല്‍, മാസ് എന്റര്ടെയ്നര് എന്നതിലുപരി വളരെ സീരിയസ്സായ കഥ പറച്ചില് രീതിയാണ് പാ രഞ്ജിത്ത് സിനിമയിലൂടെ വ്യക്തമാക്കുന്നത്.
രജനീകാന്തിന്റെ അഭിനയ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തിയ ചിത്രമാണ് കാലയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. പ്രായത്തിനനുസരിച്ചുള്ള റോള്‍ തെരെഞ്ഞെടുത്തതില്‍ രജനീകാന്ത് അഭിനന്ദനം അര്‍ഹിക്കുന്നെന്നും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നു.
Post Your Comments