മോഹന്‍ലാലിന്റെ ഗാനമേള വീണ്ടും വിമര്‍ശനത്തില്‍. ഓസ്ട്രേലിയയില്‍ തന്റെ ആരാധകര്‍ക്കായി ഒരുക്കിയ സ്റ്റേജ് ഷോയില്‍ പാടുന്നതിനു പകരം ചുണ്ടനക്കം മാത്രം നടത്തി ആരാധകരെ പറ്റിച്ചെന്നാണ് പുതിയ വിമര്‍ശനം.
നടി പ്രയാഗ മാര്‍ട്ടിനൊപ്പം ചേര്‍ന്ന് ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം ആലപിക്കുമ്പോഴാണ് മോഹന്‍ലാലിന് അബദ്ധം പിണഞ്ഞത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹന്‍ലാല്‍ മൈക്ക് മാറ്റിപിടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നണിയില്‍ ഗാനം അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞു. പെട്ടന്ന് മൈക്ക് അഡ്ജെസ്റ്റ് ചെയ്യുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു. ഓസ്ട്രേലിയയിലെ ഒരു മലയാളി സംഘടന ഒരുക്കിയ ഷോയിലാണ് മോഹന്‍ലാല്‍ പങ്കെടുത്തത്. നൃത്തവും കോമഡിയും പാട്ടുമൊക്കെ ചേര്‍ത്ത് ഒരുക്കിയ ഈ ഷോ മോഹന്‍ലാലിന്റെ ചുണ്ടനക്ക വിവടത്തില്പ്പെട്ടിരിക്കുകയാണ്.
മുമ്പ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മോഹന്‍ലാല്‍ നടത്തിയ ‘ലാലിസം’ എന്ന ഷോ വന്‍ വിവാദമായിരുന്നു. രതീഷ് വേഗയായിരുന്നു ആ പരിപാടിയുടെ സംഗീത സംവിധായകന്. പിന്നണിയില്‍ ഗാനം വച്ച് മോഹന്‍ലാലും സംഘവും ചേര്‍ന്ന് വെറുതെ ചുണ്ടനക്കി തങ്ങളെ കബളിച്ച് എന്നാരോപിച്ച് ആരാധകര്‍ അന്ന് രംഗത്ത് വന്നിരുന്നു.
Post Your Comments