കഴിഞ്ഞ ദിവസം കൊച്ചി മുളന്തുരുത്തിയിൽ വച്ചുണ്ടായ കാറടപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവ നടി മേഘ മാത്യു. സഹോദരന്റെ എൻഗേജ്മെന്റിനു ഫ്ലാറ്റില്‍ നിന്നും വീട്ടിലേയ്ക്ക് നടത്തിയ യാത്രയിലാണ് മരണത്തെ മുന്നില്‍ കണ്ട ആ നിമിഷമുണ്ടായത്. ആ സംഭവത്തെക്കുറിച്ച് പ്രമുഖമാധ്യമത്തിനോട് നടി മനസ്സ് തുറന്നു.
”കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നല്ല മഴയുണ്ടായിരുന്നതിനാൽ കാർ പതുക്കെയാണ് ഓടിച്ചിരുന്നത്. മുളന്തുരുത്തി എത്തിയിപ്പോൾ എതിരെ അതിവേഗത്തിൽ വന്ന ഒരു കാർ എന്റെ വണ്ടിയിൽ ഇടിച്ചു.ആ ഇടിയുടെ ആഘാതത്തിൽ വണ്ടി തെറിച്ച് തെന്നിമാറി തലകീഴായി മറിഞ്ഞു. ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷങ്ങൾ…” മേഘ പറഞ്ഞു.
ആളുകൾ ചുറ്റും കൂടിയെന്നല്ലാതെ ആരും സഹായിക്കാൻ മുന്നോട്ടു വരാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും എത്ര നേരം അങ്ങനെ കിടന്നുവെന്നുഅറിയില്ലെന്നും മേഘ പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ ഒരു ഫോട്ടോഗ്രാഫറാണ് മേഘയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
Post Your Comments