
സിനിമാ ചിത്രീകരണത്തിനിടയില്‍ ചിലപ്പോള്‍ അപകടം സംഭവിക്കാറുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ചിത്രീകരണം നടന്ന സിനിമയാണ് റെയിസ് 3. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടി ജാക്വലിന് ഗുരുതരമായ പരിക്കേറ്റു.താരത്തിന്റെ കണ്ണിലാണ് പരിക്ക്. കാഴ്ചയ്ക്ക് തകരാര്‍ ഇല്ലെങ്കിലും ഈ പരിക്ക് ജീവിതകാലം മുഴുവന്‍ കണ്ണില്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അപകട സമയത്ത് മുറിവ് ആഴത്തില്‍ ഉള്ളതായതിനാല്‍ ധാരാളം രക്തം പുറത്തുപോയി. പരിക്കേറ്റ ഉടനെ താരത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്തമൊഴുക്ക് നിലയ്ക്കാത്തത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
ഇപ്പോള്‍ ആശുപത്രി വിട്ട താരം തന്റെ കണ്ണിന്റെ അവസ്ഥ ഇന്സ്റഗ്രാം അക്കൗണ്ട് വഴിയാണ് ആരാധകരെ അറിയിച്ചത്. സല്മാന് നായകനാവുന്ന ചിത്രമാണ് റെയിസ് 3
Post Your Comments